Asianet News MalayalamAsianet News Malayalam

റിയോവില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: സാക്ഷി മാലിക്കിന് വെങ്കലം

Sakshi Malik wins bronze medal in womens wrestling 58kg category
Author
Rio de Janeiro, First Published Aug 17, 2016, 11:43 PM IST

റിയോ: റിയോ ഒളിംപിക്സില്‍ പരാജയത്തിന്‍റെ കയ്പ്പ്നീര്‍മാത്രം കുടിച്ച ഇന്ത്യയ്ക്ക ആശ്വസമായി ആദ്യ മെഡല്‍ മധുരം. വനിത ഗുസ്തിയില്‍ വെങ്കലമാണ് സാക്ഷി മാലിക്ക് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ഇന്ത്യന്‍ താരത്തിന്‍റെ നേട്ടം. കിര്‍ഗിസ്ഥാന്‍ താരത്തെയാണ് സാക്ഷി തോൽപ്പിച്ചത്.

കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡല്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒളിംപിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്.

മത്സരത്തിന്‍റെ ആദ്യ പീരിയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പീരിയഡിലാണ് മികച്ച മുന്നേറ്റവുമായി തിരിച്ചുവന്നത്. പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാര്‍ട്ടറില്‍ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും വലേറിയ ഫൈനലില്‍ എത്തിയതിനാല്‍ റെപ്പഹാഷെ റൗണ്ടില്‍ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിച്ചത്. 

ഹരിയാനയിലെ റോഹ്ത്തഗ് സ്വദേശിയാണ് സാക്ഷി മാലിക്ക്. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാക്ഷി വെള്ളി മെഡല്‍ നേടിയിരുന്നു.


 

Follow Us:
Download App:
  • android
  • ios