റിയോ ഡി ജനീറോ: റിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സമ്മാനം. ഒളിംപിക്സില്‍ പങ്കെടുത്ത എല്ലാ അത്‌ലറ്റുകള്‍ക്കും 101,000 രൂപ സമ്മാനമായി നല്‍കുമെന്ന് സല്‍മാന്‍ പറഞ്ഞു. റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് സല്‍മാന്‍.

റിയോയില്‍ സാക്ഷി മാലിക്കിലൂടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇടംനേടുന്നതിന് തൊട്ടുമുമ്പാണ് സല്‍മാന്റെ സമ്മാന പ്രഖ്യാപനവും വന്നത്. ട്വിറ്ററിലൂടെയായിരുന്നു സല്‍മാന്റെ സമ്മാന പ്രഖ്യാപനം. താരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെ സല്‍മാന്‍ അഭിനന്ദിച്ചു.

Scroll to load tweet…
Scroll to load tweet…