ലോക റാങ്കിങില്‍ 20ാം സ്ഥാനത്തുള്ള ഉക്രൈന്‍ താരം എലീന സ്വിറ്റേലിനയാണ് സെറീനയെ ഞെട്ടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു എലീനയുടെ ജയം. ആദ്യ സെറ്റ് 6-4ന് എലീന സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സെറീന തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 6-3ന് സെറ്റും മത്സരവും എലീനക്ക് സ്വന്തമായി. ഡബിള്‍സില്‍ സെറീന-വീനസ് സഖ്യം നേരത്തെ പുറത്തായിരുന്നു.

ആഞ്ജലിക് കെര്‍ബര്‍, പെട്ര ക്വിറ്റോവ തുടങ്ങിയ പ്രമുഖര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തില്‍ ആന്‍ഡി മറെയും റാഫേല്‍ നദാലും പ്രീ ക്വാര്‍ട്ടറിലെത്തി. അര്‍ജന്‍റീനയുടെ യുവാന്‍ മൊണോക്കോയെയാണ് ലോക രണ്ടാം നമ്പര്‍ താരമായ മറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ 6:3, 6:3നാണ് റാഫേല്‍ നദാല്‍ തോല്‍പിച്ചത്. സ്‌പെയിന്‍റെ ഡേവിഡ് ഫെറര്‍, ഫ്രാന്‍സിന്‍റെ ജോ വില്‍ഫ്രഡ് സോംഗ, തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു.