റിയോ ഡി ജനീറോ: രാജ്യം കാത്തിരിക്കുന്ന ബാഡ്‌മിന്റണ്‍ വനിതാ വിഭാഗം ഫൈനല്‍ മല്‍സത്തില്‍ ആദ്യ ഗെയിം ഇന്ത്യന്‍ താരം പി വി സിന്ധു സ്വന്തമാക്കി. 21-19 എന്ന സ്‌കോറിനാണ് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പറായ കരോലിന മാരിനെിരെ തുടക്കത്തില്‍ പിന്നിലായെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിച്ചാണ് സിന്ധു ഗെയിം സ്വന്തമാക്കിയത്. ഇടയ്‌ക്ക് സ്‌പാനിഷ് താരത്തിന്റെ സ്‌മാഷുകള്‍ക്ക് മുന്നില്‍ പതറിയെങ്കിലും ആക്രമണ പ്രത്യാക്രമണങ്ങളുമായി സിന്ധു തിരിച്ചുവരികയായിരുന്നു.