റിയോ ഡി ജനീറോ: ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും വനിതാ വിഭാഗം ബാഡ്‌മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് രണ്ടാം ഗെയിമില്‍ തിരിച്ചടി. ലോക ഒന്നാം നമ്പറായ സ്‌പാനിഷ് താരം കരോലിന മാരിന്‍ രണ്ടാം ഗെയിം സ്വന്തമാക്കി ശക്തമായി തിരിച്ചുവന്നു. പി വി സിന്ധുവിനെ നിഷ്‌പ്രഭയാക്കിയ കരോലിന മാരിന്‍ 21-12 എന്ന സ്‌കോറിനാണ് ഗെയിം സ്വന്തമാക്കിയത്. ഇതോടെ മല്‍സരം മൂന്നാം ഗെയിമിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ഗെയിമിലെ വീഴ്‌ചകള്‍ പരിഹരിച്ച മാരിന്‍ ശക്തമായ സ്‌മാഷുകളുമായി കളം നിറയുന്ന കാഴ്‌ചയാണ് കാണാനായത്. പലപ്പോഴും മാരിന്റെ സ്‌മാഷുകള്‍ക്ക് മുന്നില്‍ സിന്ധു നിഷ്‌പ്രഭയായി പോയി.