റിയോ ഡി ജനീറോ: റിയോയിലെ മെഡലുകള്‍ക്കല്ലാം തിളക്കമുണ്ട് എന്നാല്‍ സൈക്ക്‌ളിംഗില്‍ ഇറ്റലിയുടെ ഇലിയ വിവാന്‍ നേടിയ സ്വര്‍ണ്ണത്തിന് ഇരട്ടി തിളക്കമാണ്. വാശിയേറിയ മത്സരം. എതിരാളികളെ തറപറ്റിക്കാന്‍ കുതിച്ചു പാഞ്ഞ വിവാന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ദുരന്തം വന്നു കയറിയത്. വിവാന്റെ തൊട്ടു പിന്നാലെയുണ്ടായിരുന്ന ബ്രിട്ടന്റെ മാര്‍ക്ക് ക്യാവന്‍ഡിഷുമായി കൂട്ടിയിടിച്ച് വിവാന്‍ തെറിച്ചു വീണു. പക്ഷേ പതറാതെ തിരിച്ചു കയറിയ വിവാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയപ്പോള്‍ കൈവിട്ടു പോയെന്നു കരുതിയ സ്വര്‍ണ്ണം വിവാനു സ്വന്തം. ക്യാവന്‍ഡിഷിനാകട്ടെ വെള്ളി മെഡലും.