റിയോ ഡി ജനീറോ: ഒളിംപിക്‌സ് മത്സരം ജയിച്ചാല്‍ മെഡല്‍ മാത്രമല്ല, ചിലപ്പോള്‍ ഒരു ജീവിതവും കിട്ടും. റിയോയിലെ റഗ്ബി സെവന്‍സ് വേദിയിലായിരുന്നു അത്യൂപൂര്‍വമായ വിവാഹം. റഗ്ബി സെവന്‍സ് മത്സര വേദി. മത്സരം കാണാന്‍ വോളണ്ടിയര്‍ മാജോരി ഇന്യയും എത്തി. മത്സരം കൊഴുത്തു. കളിക്കളത്തില്‍ ഇന്യയുടെ ശ്രദ്ധ ഒരാളിലേക്ക് ചുരുങ്ങി. ബ്രസീല്‍ താരം ഇസാടോറ സെറുല്ലോയില്‍.

കളി തോറ്റെങ്കിലും ബ്രസീല്‍ താരങ്ങള്‍ മെഡല്‍ ദാന ചടങ്ങിന് സാക്ഷിയായി. ഇന്യ തേടിയത് ഇസാടോറയെ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. തൊട്ടുപിന്നാലെ വിവാഹവാഗ്ദാനം.

ഇസാടോറയ്ക്ക് കൂട്ടുകാരി ഇന്യയെ ജീവിതപങ്കാളിയാക്കാന്‍ നൂറ് വട്ടം സമ്മതം. ക്യാമ കണ്ണുകള്‍ എല്ലാം മെഡല്ദാനം ചടങ്ങില്‍ മാത്രമായിരുന്നു. ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ ഒരു ചുംബനം. ആഘോഷത്തിന് ഒപ്പം ചേര്‍ന്ന സുഹൃത്തുക്കള്‍.

റിയോയില്‍ നടന്നത് ഒളിംപിക്‌സ് ചരിത്രത്തിലെ ആദ്യ സ്വവര്ഗ്ഗ വിവാഹം കൂടിയാണ്.