കൊച്ചി: ഒളിംപിക്സ് ഹോക്കി ക്വാർട്ടറിൽ ബെൽജിയത്തോട് തോറ്റതിന്റെ നിരാശയിലാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ ശ്രീജേഷിന്റെ കുടുംബം. മെഡലില്ലാതെയാണ് ഹോക്കി ടീം തിരിച്ചെത്തുന്നതെങ്കിലും 36 വർഷത്തിനു ശേഷം ക്വാർട്ടറിലെത്തിയതിൽ അഭിമാനമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
മെഡൽ പ്രതീക്ഷ സജീവമാക്കി ഹോക്കി ടീം ക്വാർട്ടറിങ്ങുന്നതും കാത്ത് വളരെ നേരത്തെ തന്നെ ശ്രീജേഷിന്റെ വീട്ടിൽ നിരവധി പേരെത്തി. മത്സരം തുടങ്ങുംമുന്പേ തന്നെ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ. തുടക്കത്തിൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റം. ആദ്യ ഗോൾ വീണതോടെ ഇന്ത്യൻ ക്യാപ്റ്റന്റെ വീട്ടിൽ ആഘോഷം.
എന്നാൽ പിന്നീട് ബെൽജിയം തിരിച്ചടി തുടങ്ങിയപ്പോഴേക്കും ശ്രീജേഷിന്റെ വീട്ടിൽ ആരവങ്ങളൊഴിഞ്ഞു. അവസാന വിസിൽ മുഴങ്ങുംമുമ്പേ പലരും നിരാശയോടെ പുറത്തേക്ക്. കടുത്ത നിരാശയുണ്ടെന്ന് ശ്രീജേഷിന്റെ ഭാര്യ അനീഷ.എന്നാൽ ഇന്ത്യ ക്വാർട്ടറിലെത്തിയതിന്റെ സന്തോഷവും മറച്ചുവച്ചില്ല.
