ദില്ലി: ഗുസ്തി താരം നര്‍സിംഗ് യാദവിന് ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ ഉപദേശം. നര്‍സിംഗ് സമചിത്തത പാലിക്കുകയും മത്സരത്തില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യണമെന്ന് സുശീല്‍ ട്വീറ്റ് ചെയ്തു. മാനസികമായി ശക്തനായാല്‍ ജയിക്കാനാകുമെന്നും സുശീല്‍ അഭിപ്രായപ്പെട്ടു. നര്‍സിംഗിനെതിരെ രാജ്യാന്തര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി രംഗത്തെത്തിയതിന് പിന്നാലെയാണ് സുസീലിന്റെ ട്വീറ്റ്. സുശീല്‍ കുമാറിനെ പിന്തള്ളിയാണ് നര്‍സിംഗ് റിയോ ബര്‍ത്ത് സ്വന്തമാക്കിയത്. 2008ലെ ഒളിംപിക്‌സില്‍ വെങ്കലവും 2012ല്‍ വെള്ളിയും നേടിയ താരമാണ് സുശീല്‍ കുമാര്‍.