കോഴിക്കോട്: റിയോ ഒളിമ്പിക്സിലെ 400 മീറ്റർ ഫൈനലിൽ എത്തുമെന്ന് ടിന്‍റു ലൂക്ക. ഫിനിഷിംഗിലെ പിഴവുകളെല്ലാം പരിഹരിച്ചാണ് റിയോയിലേക്ക് പോകുന്നതെന്നും ടിന്റു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലണ്ടൻ ഒളിമ്പിക്സിലെ 400മീറ്ററിൽ സെമിയിൽ കടന്ന ടിന്‍റു ലൂക്ക റിയോയിലേക്ക് എത്തുന്പോൾ ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയ സമ്പന്നയായ താരമാണ്.

ഫിനിഷിംഗിലെ പിഴവുകൾ പരിഹരിച്ചുവെന്നും മത്സര പരിചയത്തിന്റെ കുറവുണ്ടെങ്കിലും ഫൈനലിലേക്ക് മുന്നേറുമെന്നും ടിന്റും വ്യക്തമാക്കി.ഉഷ സ്കൂളിലെ സഹതാരം ജിസ്ന മാത്യുവിന്റെ സാന്നിധ്യം റിയോയിൽ ഗുണം ചെയ്യുമെന്നും ടിന്റു പറഞ്ഞു.