Asianet News MalayalamAsianet News Malayalam

സര്‍ക്കാറില്‍ നിന്ന് ടിന്റുവിന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് പിടി ഉഷ

Tintu Lukka didn't get any aid from govt says cocach P.T.Usha
Author
Kozhikode, First Published Jul 16, 2016, 1:28 PM IST

കോഴിക്കോട്: ഒളിമ്പിക്‌സ് പരിശീലനത്തിനായി ടിന്റു ലൂക്കക്ക് സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും കിട്ടിയിട്ടില്ലെന്ന് പരിശീലക ഒളിമ്പ്യന്‍ പിടി ഉഷ പറഞ്ഞു. ടാര്‍ഗറ്റ് ഒളിമ്പിക് പോ‍ഡിയം(ടിഒപി)പദ്ധതിയുടെ അധ്യക്ഷയായി അഞ്ജു ബോബി ജോര്‍ജ്ജ് ചുമതലയേറ്റപ്പോള്‍ ടിഒപി സഹായം പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും  പിടി ഉഷ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയില്‍ 2015 ല്‍ ടിന്‍റു ലൂക്കയെ ഉള്‍പ്പെടുത്തിയതാണ്. എന്നാല്‍ ഇതുവരെ ഒരു സഹായവും പദ്ധതി പ്രകാരം കിട്ടിയിട്ടില്ല. ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയില്‍ തെരെഞ്ഞെടുക്കപ്പെട്ടാല്‍ പരിശീലന സഹായം, ഉപകരണങ്ങള്‍, അനുബന്ധ സംവിധാങ്ങള്‍ എന്നിവക്കായാണ് പണം കിട്ടുക. മലയാളിയായ അഞ്ജു ബോബി ജോര്‍ജ്ജ് ടിഒപി അധ്യക്ഷ ആയപ്പോള്‍ കാര്യങ്ങള്‍ വേഗത്തിലാവുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന്പിടി ഉഷ പറഞ്ഞു.

സ്‌പോര്‍ട്സ് കൗണ്‍സില്‍ അത്‌ലറ്റുകള്‍ക്കും പരിശീലകര്‍ക്കും നല്‍കുന്ന പതിവ് സ്‌പോര്‍ട്സ് കിറ്റിന്റെ പണം പോലും തനിക്ക് ഇതുവരെ അനുവദിച്ചിട്ടില്ല. ടിന്റുവിനും ജിസ്ന മാത്യുവിനും വിദേശത്ത് പോയി പരിശീലനം നേടാനുള്ള സഹായം സംസ്ഥാന സര്‍ക്കാറിനോട് അപേക്ഷിച്ചിട്ടും ഇതുവരെ നല്‍കിയില്ല.
ഫീല്‍ഡില്‍ സജീവമല്ലാത്ത കായിക താരങ്ങള്‍ളെ പോലും സര്‍ക്കാര്‍ കയ്യയഞ്ഞ് സഹായിക്കുമ്പോഴാണ് മികച്ച പ്രകടനം നടത്തുന്ന ടിന്റു ലൂക്കയേയും ജിസ്ന മാത്യുവിനേയും തഴയുന്നതെന്നും പിടി ഉഷ പറഞ്ഞു.

Follow Us:
Download App:
  • android
  • ios