Asianet News MalayalamAsianet News Malayalam

റിയോയില്‍ ആദ്യ സ്വര്‍ണ്ണം അമേരിക്കയ്ക്ക്

us shooting star first gold in rio olympics
Author
First Published Aug 6, 2016, 9:42 AM IST

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണ്ണം അമേരിക്കയ്ക്ക്. വനിതകളുടെ പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ വിര്‍ജീനിയ ത്രാഷറാണ് ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും ചൈന സ്വന്തമാക്കി. ചൈനയുടെ ഡു ലി വെള്ളി നേടിയപ്പോള്‍, യി സിലിംഗിനാണ് വെങ്കലം. 208 പോയിന്റ് നേടിയാണ് വിര്‍ജീനിയ ത്രാഷര്‍ സ്വര്‍ണത്തിലേക്ക് വെടിവെച്ചത്. രണ്ടാമതെത്തിയ ഡു ലിയ്‌ക്ക് 207 പോയിന്റാണുണ്ടായിരുന്നത്. വെങ്കലം നേടിയ യി സിലിംഗിന് 185.4 പോയിന്റാണ് ലഭിച്ചത്.

നേരത്തെ യോഗ്യതാ റൗണ്ടില്‍ ഒളിംപിക്‌സ് റെക്കോര്‍ഡ് പ്രകടനവുമായി ചൈനയുടെ ‍ഡു ലി ഒന്നാമതെത്തിയിരുന്നു. യോഗ്യതാ റൗണ്ടില്‍ 420.7 പോയിന്റാണ് ഡു ലി നേടിയത്. സ്വര്‍ണം നേടിയ വിര്‍ജീനിയ ത്രാഷര്‍ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തായിരുന്നു. യോഗ്യതാ റൗണ്ടില്‍നിന്ന് എട്ടുപേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. വെങ്കലം നേടിയ യി സിലിംഗ് യോഗ്യതാ റൗണ്ടില്‍ എട്ടാം സ്ഥാനത്തായിരുന്നു.

Follow Us:
Download App:
  • android
  • ios