ഒളിംപിക്‌സ് 100 മീറ്ററില്‍ സ്‌പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് സെമിയിലെത്തി. ഏഴാം ഹീറ്റ്സില്‍ ഒന്നാമനായിട്ടാണു ബോള്‍ട്ട് എത്തിയത്. 10.07 സെക്കന്റിലാണു ബോള്‍ട്ട് ഫിനിഷ് ചെയ്തത്.
2008ലേയും 2012ലേയും ബോള്‍ട്ടിന്റെ ഒന്നാം റൗണ്ടിലെ പ്രകടനത്തേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇത്തവണത്തേത്. ജസ്റ്റിന്‍ ഗാട്‌ലിനും സെമിയില്‍ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെമി.
