ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ വിധി നാളെയറിയാം. വിലക്ക് നീക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ അച്ചടക്ക സമിതി വ്യക്തമാക്കി.

വിലക്ക് നീക്കിയാല്‍ റിയോ ഒളിംപിക്‌സില്‍ 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാനാകും. ഉത്തേജകമരുന്ന് വിവാദത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു നര്‍സിംഗ് യാദവിന്റെ വാദം.