ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച ഗാനത്തിന് റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്

മനോഹരമായ ഓണക്കാഴ്ച്ചകൾക്കൊപ്പം പ്രണയത്തിന്റെ വശ്യതയും ഇഴചേർത്തിരിക്കുന്ന ‘നല്ലോല തുമ്പികളേ’ എന്ന ഓണ സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു. ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച ഗാനത്തിന് റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഘുപതി പൈയാണ് സംഗീതം പകർന്നിരിക്കുന്നത്. കിരൺ ലാൽ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്.

YouTube video player

മധു ബാലകൃഷ്ണനൊപ്പം ഗായിക ലക്ഷ്മിയും പിന്നണിയിൽ സ്വരമായി. കൃഷ്ണകുമാർ ആണ് പാട്ടിനു വേണ്ടി ക്യ‌ാമറ കൈകാര്യം ചെയ്തത്. വി.ആർ.ദീപു ഗാനരംഗങ്ങളുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചു. ഇന്ദു പിള്ളയാണ് പാട്ടിന്റെ നൃത്തസംവിധായിക. നമ്മുടെ പോയ കാലവും നമുക്കുള്ളിൽ സ്വത്വം നില നിർത്തുന്ന സ്‌മൃതികളും ഇങ്ങനെ പോയ നല്ല കാലത്തേക്കുള്ള മധുരം നിറഞ്ഞൊരു തിരിച്ചു പോക്കാണ് 85 മൈൽസ് ക്രീയേഷൻസ് ഫ്രം ലോസ് ഏഞ്ചൽസ് അവതരിപ്പിക്കുന്ന 'നല്ലോല തുമ്പികളെ എന്ന ഓണപ്പാട്ട് നൽകുന്നത്.