Asianet News MalayalamAsianet News Malayalam

പൂവിളി പൂവിളി പൊന്നോണമായ്; മലയാള സിനിമയിലെ ഓണപ്പാട്ടുകൾ

മലയാള സിനിമയിൽ  ഓണപ്പാട്ടിന്റെ പൂക്കാലം തീർത്ത ഗാനങ്ങൾ നിരവധിയാണ്

onam malayalam movie songs
Author
Kochi, First Published Jul 28, 2021, 5:12 PM IST

ഓണക്കാലം മലയാളിക്ക് പാട്ടോർമയുടെ പൂക്കാലം കൂടിയാണ്, സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ ഓണം പാട്ടുകളാലും സമൃദ്ധമാണ്. മലയാളികൾ നെഞ്ചേറ്റിയ ഒട്ടനവധി ഓണപ്പാട്ടുകളുണ്ട് അതിൽ തന്നെ  മലയാള സിനിമയിൽ  ഓണപ്പാട്ടിന്റെ പൂക്കാലം തീർത്ത ഗാനങ്ങൾ നിരവധിയാണ്. ഹൃദയഹാരിയായ ആ പാട്ടുകളിലൂടെയാണ് ഓരോ ഓണക്കാലത്തും മലയാളികള്‍ ഓണദിനങ്ങളിലേക്ക് കടക്കുന്നത് തന്നെ. ഓണക്കാലത്തെ അടയാളപ്പെടുത്തിയ മലയാള സിനിമയിലെ ഗാനങ്ങൾ ഏതെല്ലാം എന്ന് നോക്കാം.

പൂവിളി പൂവിളി പൊന്നോണമായി...

പൂവിളി പൂവിളി പൊന്നോണമായി. എന്ന ഗാനം ഇല്ലാതെ എന്ത് ഓണം മലയാളിക്ക്, 1978 ൽ പുറത്തിറങ്ങിയ ‘വിഷുക്കണി’ എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും ഏവരുടേയും പ്രിയപ്പെട്ട ഗാനമാണ്. യേശുദാസ് പാടിയ ഗാനം രചിച്ചത് ശ്രീകുമാരൻ തമ്പിയും സംഗീതം നൽകിയത് സലിൽ ചൗധരിയുമാണ്. പ്രേംനസീറും വിധുബാലയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരുന്നത്


ഓണത്തുമ്പി ഓണത്തുമ്പി...

മുടിയനായ പുത്രൻ എന്ന സിനിമയിൽ ഒഎൻവി കുറുപ്പ് എഴുതി ജി.ദേവരാജൻ മാഷ് ഈണമിട്ട ഗാനമാണിത്. ഇന്നും ഓണനാളുകളിൽ ഏറ്റവുമധികം ആളുകൾ പാടുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.സുലോജനയാണ്. തബലപെരുക്കത്തിന്‍റെ ഈണത്തിലുള്ള ഗാനം കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷം  ഉണ്ടാക്കുന്ന ഗാനമാണ്. 

ഓണപ്പൂവേ പൂവേ പൂവേ...

‘ഓണപ്പൂവേ പൂവേ പൂവേ’ എന്ന ഗാനം ഒ.എൻ.വി. കുറുപ്പാണ് എഴുതിയത്. സലിൽ ചൗധരി ഈണമിട്ട് യേശുദാസ് പാടിയ ഗാനം 1978 ൽ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന സിനിമയിലേതാണ്

ഓണത്തുമ്പീ പാടൂ...

‘സൂപ്പർമാൻ’ എന്ന സിനിമയിലെ മനോഹരമായ ഓണപ്പാട്ടാണ് ഓണത്തുമ്പീ പാടൂ.  എസ്. രമേശൻ നായരുടെ വരികൾക്ക് എസ്. പി. വെങ്കിടേഷ് ഈണം നൽകി യേശുദാസ് പാടിയ ഗാനം ഓണപ്പാട്ടുകളുടെ ഗണത്തിൽ മുന്നിലുള്ളയൊന്നാണ്.

തിരുവാവണി രാവ്...


മലയാള സിനിമയിലെ ഓണപ്പാട്ടുകളുടെ ഗണത്തിൽ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ്  തിരുവാവണി രാവ് എന്ന് തുടങ്ങുന്ന ഗാനം. 2016 ൽ റിലീസായ ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ എന്ന സിനിമയിലെ  ഗാനം ഷാൻ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്.  ഉണ്ണി മേനോനും സിത്താരയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios