നമ്മുടെ നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയുമൊക്കെ പറഞ്ഞുപോവുന്ന, ആ  ഓണം പഴഞ്ചൊല്ലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

പൂവിളിയും ഓണപ്പാട്ടുമായി ഓണത്തപ്പനെ വരവേറ്റിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. എന്നാൽ ഓണാഘോഷങ്ങളിലെ പരമ്പരാഗതമായ പലതും നമുക്ക് നഷ്ടമായി. അങ്ങനെ നഷ്ടപ്പെട്ടവയിൽ ഒന്നാണ് ഓണം പഴഞ്ചൊല്ലുകൾ. നമ്മുടെ നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയുമൊക്കെ പറഞ്ഞുപോവുന്ന, ആ ഓണം പഴഞ്ചൊല്ലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ഓണത്തിനടിയിൽ പുട്ട് കച്ചവടം

2.അത്തം കറുത്താൽ ഓണം വെളുക്കും.

3. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.

4. ഉള്ളതുകൊണ്ട് ഓണം പോലെ.

5. ഓണം വരാനൊരു മൂലം വേണം.

6. കാണം വിറ്റും ഓണം ഉണ്ണണം.

7.ഓണം കഴിഞ്ഞു ഓലപ്പുര ഓട്ടപ്പര.

8.ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.

9.ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.

10.ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.

11.ഓണത്തേക്കാൾ വലിയ വാവില്ല.

12.തിരുവോണം തിരുതകൃതി.

13.ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.

14.അത്തം പത്തോണം.

15.ഓണം കേറാമൂല.

16.ഓണാട്ടൻ വിതച്ചാൽ ഓണത്തിന് പുത്തരി.

17.ഓണത്തിന് ഉറുമ്പും കരുതും.

18.ചിങ്ങ മാസത്തിൽ തിരുവോണത്തിൻ നാളിൽ പൂച്ചക്ക് വയറു വേദന

19.ഓണത്തേക്കാൾ വലിയ മകമുണ്ടോ?

20.ഏഴോണവും ചിങ്ങത്തിലെ ഓണവും ഒരുമിച്ചു വന്നാലോ?