'കൊറോണക്കാലം' ആയത് കൊണ്ട് തന്നെ ഇത്തവണ ഓണം കാര്യമായി ആഘോഷിക്കാനാവില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചൊരു ഓണമാണ് ഇത്തവത്തേത്. പൊതുവേ സ്കൂളുകളിലും കോളേജുകളിലുമാണ് ഓണാഘോഷം പൊടിപൊടിക്കുന്നത്.

പൂക്കളം ഒരുക്കുക, ഊഞ്ഞാലിടുക, ഓണകളികൾ സംഘടിപ്പിക്കുക ഇങ്ങനെ പോകുന്നു ഓണപരിപാടികൾ. എന്നാൽ, ഇത്തവണ കൊവിഡ‍് ആയത് കൊണ്ട് സ്കൂളുകളും കോളേജുകളും തുറന്നിട്ടുമില്ല.  അത് കൊണ്ട് തന്നെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് അത്തമിടാനും ഊഞ്ഞാലാടാനും പറ്റില്ല. 

ഓണത്തിന് ഊഞ്ഞാലാടാൻ മിക്ക പെൺകുട്ടികൾക്കും ഇഷ്ടമാണ്. പട്ട് പാവാടയിട്ടോ അല്ലെങ്കിൽ കസവ് സാരി ഉടുത്തുള്ള ഊഞ്ഞാലാട്ടം ഇത്തവണ ഉണ്ടാകില്ല. ഓണപ്പാട്ടുകള്‍ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മയാണ്. ഊഞ്ഞാലിനെ കുറിച്ച് കവി  വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ ഒരു കവിതയാണ് താഴേ ചേർക്കുന്നത്...

ഊഞ്ഞാല്‍ - വൈലോപ്പിള്ളി ശ്രീധരമേനോൻ

എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം

പ്രിഥ്വിയിലന്നു മനുഷ്യര്‍ നടന്ന
പദങ്ങളി പ്പൊഴധോമുഖ വാമനര്‍,
ഇത്തിരി വട്ടം മാത്രം കാണ്മവര്‍,
ഇത്തിരി വട്ടം ചിന്തിക്കുന്നവര്‍.

എത്ര വിചിത്ര മുദാരം, മാനവ-
രൊത്തു തിമർക്കുമൊരുൽസാഹം

ഹാ കഷ്ടം! നരജീവിതം ദുരിത, മീ ശോകം മറക്കാന് സുഖോ-
ദ്രേകം ചീട്ടുകളിക്കയാം ചിലര്, ചിലര്ക്കാകണ്ഠപാനം പ്രിയം,
മൂകം മൂക്കിനു നേര്ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,