ഡൈവേർസിഫൈഡ് ടെക്നോളജി കമ്പനിയായ പാനസോണിക്ക് ഇന്ത്യ, 'പുതിയ സ്വപ്നങ്ങൾ, പുതിയ ആഘോഷങ്ങൾ' എന്ന പേരിൽ ഓണം ഓഫറുകൾ അവതരിപ്പിച്ചു. കേരളത്തിലെ ഉപഭോക്താക്കൾക്ക് കംഫർട്ടും ഡ്യൂറബിളിറ്റിയും കാര്യക്ഷമതയും നൽകുന്നതിനുള്ള ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളും മുന്നോട്ട് വെയ്ക്കുകയാണ് പാനസോണിക്ക്. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസുകൾ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉത്സവ ഓഫറുകൾ ലഭ്യമാകും. കേരളത്തിലെ എല്ലാ അംഗീകൃത പാനസോണിക് ഔട്ട്‌ലെറ്റുകളിലും ഓഫറുകൾ 2020 ഓഗസ്റ്റ് 1 മുതൽ 2020 സെപ്റ്റംബർ 15 വരെ ലഭ്യമാകും.

'പുതിയ സ്വപ്നങ്ങൾ, പുതിയ ആഘോഷങ്ങൾ' ഓഫർ ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷ്ണറുകൾ, മൈക്രോവേവുകൾ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, എയർ പ്യൂരിഫയറുകൾ, വാട്ടർ പ്യൂരിഫയറുകൾ, വാക്കം ക്ലീനറുകൾ, ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ പോലുള്ള ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സ്പെഷ്യൽ ഫിനാൻസ് സ്കീമുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, വാറണ്ടി ആനുകൂല്യങ്ങൾ തുടങ്ങിയവയിലൂടെ ഉപഭോക്താക്കൾക്ക് ഈ സീസണിൽ വലിയ നേട്ടങ്ങൾക്ക് അവസരമൊരുങ്ങുന്നു.

"ബിസിനസിനെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു ആഘോഷമാണ് ഓണം. പാനസോണിക്ക് ഇന്ത്യയിൽ ഉത്സവ വിൽപ്പനകളുടെ തുടക്കം കുറിക്കുന്ന ആഘോഷമാണിത്. ഹോം അപ്ലയൻസുകളുടെ ഡിമാൻഡിൽ ഉണ്ടായിരിക്കുന്ന വർദ്ധന മുതലാക്കി ഞങ്ങളുടെ മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ ആകർഷകമായ ഓഫറുകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എപ്പോഴും സ്മാർട്ട്, കണക്റ്റഡ്, എനർജി എഫിഷ്യന്റ് ഉൽപ്പന്നങ്ങളും പരിഹാരങ്ങളും നൽകാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്" - പാനസോണിക്ക് ഇന്ത്യ, CSD, CE-HO ഡിവിഷണൽ ഹെഡ്, സുഗുരു തക്കമത്സു പറഞ്ഞു. "ഉപഭോക്താക്കൾക്കും ബിസിനസിനും ഊർജം പകരുന്ന ഫെസ്റ്റീവ് സീസണായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഈ ഓണത്തിന് ആളുകൾ മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ 'പുതിയ സ്വപ്നങ്ങൾ, പുതിയ ആഘോഷങ്ങൾ' ഓഫർ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല വാല്യു പ്രപ്പോസിഷൻ നൽകുന്നതിനാണ്. ഞങ്ങളുടെ ഓഫറുകൾ ഉപഭോക്താക്കളെ ആകർഷിക്കുമെന്നും അവർ അത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു" - പാനസോണിക്ക് ഇന്ത്യ, റീജണൽ ഹെഡ് - സൗത്ത്, എൻ. റിച്ചാർഡ് രാജ് പറഞ്ഞു.

പാനസോണിക്കിന്റെ പുതിയ സ്വപ്നങ്ങൾ, പുതിയ ആഘോഷങ്ങൾ ക്യാംപെയ്ൻ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ റൺ ചെയ്യും.തിരഞ്ഞെടുത്ത പാനസോണിക് അപ്ലയൻസുകൾ വാങ്ങുമ്പോൾ സീറോ ഡൌൺ പേയ്മെന്റ്, ദൈർഘ്യം കൂടിയ ഇഎംഐ സ്കീമുകൾ, 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഫിനാൻസ് ആനുകൂല്യങ്ങൾക്കൊപ്പം 10% ക്യാഷ്ബാക്കും ലഭിക്കും. ഉപഭോക്താക്കൾക്ക് എല്ലാ ഉൽപ്പന്നങ്ങളിലും ആകർഷകമായ എക്സ്റ്റെൻഡഡ് വാറണ്ടി ആനുകൂല്യങ്ങൾ ലഭിക്കും, ഒപ്പം എൽഇഡി, എയർ കണ്ടീഷ്ണറർ ഉൽപ്പന്നങ്ങളിൽ ഇൻസ്റ്റലേഷൻ പ്രിവിലേജുകളും ലഭിക്കും.

*ഏസികൾക്ക് 20000 രൂപ വരെയുള്ള സമാനതകളില്ലാത്ത വാറണ്ടി ആനുകൂല്യങ്ങൾക്ക്.

ഓഫർ വിശദാംശങ്ങൾ

  • എൽഇഡി, ഓഡിയോ: തിരഞ്ഞെടുത്ത എൽഇഡി, ഓഡിയോ ഉൽപ്പന്നങ്ങൾക്ക് ഫ്രീ ഇൻസ്റ്റലേഷൻ. എൽഇഡി ടിവികൾക്ക് 1+1 വർഷ വാറണ്ടി, ഓഡിയോ ഡിവൈസുകൾക്ക് 1 വർഷ വാറണ്ടി.
  • എയർ കണ്ടീഷ്ണറുകൾക്ക്: ഏസി ഇൻസ്റ്റലേഷന് 56% ഡിസ്കൗണ്ട്. 20000 രൂപ വരെ വാറണ്ടി ആനുകൂല്യങ്ങൾ. ഇൻവേർട്ടർ കംപ്രസറിന് 1+9 വർഷവും ഇക്കോ ടഫ് കേസിംഗിനും പിസിബിക്കും 1+4 വർഷവും വാറണ്ടി.
  • വാഷിംഗ് മെഷീനുകൾക്ക്: തിരഞ്ഞെടുത്ത മോഡലുകൾക്ക് 2+10 വർഷ വാറണ്ടി. 1095 രൂപ മുതൽ ഫിക്സഡ് ഇഎംഐ ഓഫറുകൾ
  • റെഫ്രിജറേറ്ററുകൾക്ക്: തിരഞ്ഞെടുത്ത മോഡലുകൾക്ക് 1+9 വർഷ കോംപ്രഹൻസീവ് വാറണ്ടി
  • എയർ, വാട്ടർ പ്യൂരിഫയറുകൾക്ക്: ഫിൽറ്ററുകൾക്ക് ഒഴികെ 1 വർഷ വാറണ്ടി.
  • മൈക്രോവേവുകൾക്ക്::കൺവെക്ഷന് ഫ്രീ സ്റ്റാർട്ട്അപ്പ് കിറ്റ് - കൺവെക്ഷൻ, ഗ്രിൽ റേഞ്ചിന് ഫ്രി സെല്ലോ ബൗൾ. കൺവെക്ഷൻ മാഗ്നോട്രണിന് 1+4 വാറണ്ടി. ഗ്രിൽ, സോളോ റേഞ്ചിന് 1 വർഷ വാറണ്ടി.
  • ബ്യൂട്ടി കെയർ, വാക്കം ക്ലീനർ, തേപ്പുപെട്ടി: കൺസ്യൂമബിൾസിനും പ്ലാസ്റ്റിക്ക് ബോഡിക്കും ഒഴികെ 2 വർഷ കോംപ്രഹൻസീവ് വാറണ്ടി.