Asianet News MalayalamAsianet News Malayalam

ഓണം സ്‌പെഷ്യല്‍ പപ്പടം ഇനി വീട്ടിലുണ്ടാക്കാം..

 തൂശനിലയിൽ ചൂട് ചോറ് വിളമ്പുമ്പോൾ ഒരു വശത്ത് പപ്പടം കാണം. പപ്പടം രുചിയേറിയതാകണമെങ്കില്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

pappadam making recipe
Author
Kochi, First Published Aug 12, 2020, 12:20 PM IST

ഓണസദ്യയിലെ ഏറ്റവും പ്രധാന വിഭവങ്ങളിലൊന്നാണ് പപ്പടം. പപ്പടം ഇല്ലാത്ത സദ്യയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. ചോറും നെയ്യും പരിപ്പും കൂട്ടി കുഴക്കുമ്പോൾ പൊടിച്ച് അൽപം അകത്താക്കാൻ പപ്പടത്തിന്റെ മേമ്പൊടി ഇല്ലാതെ വയ്യ. തൂശനിലയിൽ ചൂട് ചോറ് വിളമ്പുമ്പോൾ ഒരു വശത്ത് പപ്പടം കാണം.പപ്പടം രുചിയേറിയതാകണമെങ്കില്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നല്ലത് പോലെ ചൂടാകുമ്പോള്‍ പപ്പടം ഇട്ട് പൊള്ളിച്ചെടുക്കുക. പപ്പടം കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലുത്, ചെറുത്, ഇടത്തരം എന്നിങ്ങനെ പല വലുപ്പത്തിൽ പപ്പടങ്ങൾ വിപണിയിലുണ്ട്.  പ്രിന്റഡ് കവറിൽ ലഭിക്കുന്ന പപ്പടമാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. എന്നാല്‍ അല്‍പ്പം സമയമുണ്ടെങ്കില്‍ രുചികരമായ പപ്പടങ്ങള്‍ നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. 

പ്രധാന ചേരുവകള്‍

ഉഴുന്ന് പരിപ്പ്- 1 കിലോ

അപ്പക്കാരം – 35 ഗ്രാം

ഉപ്പ്- ആവശ്യത്തിന്

പെരുംകായം- 1 ടീസ്പൂണ്‍

ഉണ്ടാക്കുന്നവിധം

1 ആദ്യം  ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക

2- ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക( ആവശ്യമെങ്കില്‍ അതിലേക്ക് കുരുമുളക് ജീരകം, വെളുത്തുള്ളി തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം).

3- വെള്ളം അല്‍പ്പാല്പ്പമായി ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക.

4- നന്നായി കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന 100 ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക.

5 പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക.

6- വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം.

7- പപ്പടം റെഡി, ഇനി ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം..
 

Follow Us:
Download App:
  • android
  • ios