ഓണസദ്യക്ക് ശർക്കരവരട്ടി ഒരു പ്രധാന വിഭവമാണ്. തനതായ ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ശര്‍ക്കര വരട്ടി. കഷണങ്ങളാക്കിയ വാഴക്കായക്കു മുകളിൽ ശർക്കര ഉരുക്കിയ മിശ്രിതം പുരട്ടിയാണ്‌ ശര്‍ക്കര വരട്ടി ഉണ്ടാക്കുന്നത്. ശർക്കരപുരട്ടി, ശർക്കര ഉപ്പേരി എന്നും ഇതിന് പേരുണ്ട്. 


ചേരുവകള്‍
ഏത്തക്കായ- 4 എണ്ണം
നെയ്- 4 ടീസ്പൂണ്‍
ശര്‍ക്കര- കാല്‍ കിലോ
ഏലക്കായ- 10 എണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിന്
ഗ്രാമ്പൂ- 5 എണ്ണം

തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം തൊലി കളഞ്ഞെടുത്ത് നടുവേ പിളര്‍ത്തിയ ശേഷം ചേര്‍ത്തു വെച്ച് വട്ടത്തില്‍ അരിഞ്ഞുവെയ്ക്കുക. കുറച്ച് വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ശര്‍ക്കര പൊടിച്ച് ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. ഇതിലേക്ക് ഏലക്കായും ഗ്രാമ്പൂവും പൊടിച്ച് ചേര്‍ക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് തിളപ്പിച്ച് അരിഞ്ഞെടുത്ത കായ് അതിലിട്ട് നന്നായി വറുത്തെടുക്കുക. ഇത് ശര്‍ക്കര മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ഉണക്കിയെടുക്കുക.ഓണം സ്പെഷ്യല്‍ ശര്‍ക്കര വരട്ടി തയ്യാർ.