വീട്ടുക്കാരും, കൂട്ടുക്കാരും ബന്ധുക്കളുമെല്ലാം ചേർന്ന്  ഒന്നിച്ചിരുന്ന് കഴിക്കുന്ന ഓണസദ്യ വേറിട്ട അനുഭവമാണ് എന്നും സമ്മാനിക്കുന്നത്

ഓണത്തിനെക്കുറിച്ച് എന്താണ് ആദ്യം ഓര്‍മ്മ വരുന്നതെന്ന് മലയാളികളോട് ചോദിച്ചാൽ ഓണസദ്യ എന്ന് തെല്ലു സംശയമില്ലാതെ അവർ പറയും.എന്നാല്‍ ഓരോ നാട്ടിലും വ്യത്യസ്തതയോടെയാണ് ഓണ സദ്യ ഉണ്ടാക്കുന്നത്. ഓണസദ്യ എന്നു പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പായസമാണ്. പായസമില്ലാതെന്തു സദ്യ? അത്തം തുടങ്ങുമ്പോള്‍ തന്നെ തുടങ്ങുന്ന ഒരുക്കങ്ങളുടെ കലാശക്കൊട്ടാണ് തിരുവോണനാളിലെ ഓണസദ്യ. വീട്ടുക്കാരും, കൂട്ടുക്കാരും ബന്ധുക്കളുമെല്ലാം എല്ലാം ചേർന്ന് ഒന്നിച്ചിരുന്ന് കഴിക്കുന്ന ഓണസദ്യ വേറിട്ട അനുഭവമാണ് എന്നും സമ്മാനിക്കുന്നത്. വിശാലവും വിഭവ സമൃദ്ധവുമായ ഓണ സദ്യ വിത്യസ്ഥമായ രീതിയിലാണ് തയ്യാറാക്കുന്നത്.

എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരിയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയവയാണ് പ്രധാനപ്പെട്ട വിഭവങ്ങള്‍. ഓണ സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിന്‍റേതായ ചിട്ടവട്ടങ്ങളുണ്ട്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയില്‍ വേണം. ഓണസദ്യയുടെ കാര്യത്തില്‍ തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ചില വ്യത്യാസങ്ങൾ ഉണ്ട്. തെക്കായാലും വടക്കായാലും ഓണസദ്യയ്ക്ക് കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഈ മൂന്ന് വിഭവങ്ങൾ മലയാളികളുടെ ഇലയിൽ പ്രധാനമാണ്. സദ്യയിൽ അവിയലിനും സാമ്പാറിനും രണ്ടാം സ്ഥാനമാണുള്ളത്. 

സദ്യയുടെ കാര്യത്തില്‍ പക്ഷേ ഓരോ ജില്ലയിലും വ്യത്യസ്തമാണ്. തെക്കായാലും വടക്കായാലും ഓണസദ്യയ്ക്ക് കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഈ മൂന്ന് വിഭവങ്ങൾ മലയാളികളുടെ ഇലയിൽ പ്രധാനമാണ്. ഇത് മൂന്നും ഇല്ലാതെ എന്തോണം? എങ്കിലും ഓരോ ജില്ലകളിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ മൂന്നും തയ്യാറാക്കുന്നത്. എന്നിരുന്നാലും കോഴിക്കോട്ടുകാര്‍ക്ക് കാളന്‍ ഒഴിവാക്കി ഒരു ഓണസദ്യ ഇല്ല എന്നു തന്നെ പറയാം. സദ്യയിൽ അവിയലിനും സാമ്പാറിനും രണ്ടാം സ്ഥാനമാണുള്ളത്. തെക്കന്‍ കേരളത്തില്‍ അവിയലിന് പ്രാധാന്യമുണ്ടെങ്കിലും അവിടേയും സാമ്പാര്‍ പിൻതള്ളപ്പെടുന്നു. എന്നാല്‍ ഇന്ന് ഓരോ മലയാളിയും സാമ്പാര്‍ ഇല്ലാതെ എന്ത് ഓണസദ്യ എന്നും ചോദിക്കും. ഓണത്തിന് വൈവിധ്യമാർന്ന പലല തരത്തിലുള്ള വിഭവങ്ങൾ നമുക്ക് തീൻ മേശയിൽ ഉണ്ടാകും. അതു വിളമ്പിനുമുണ്ട്‌ ചില ക്രമങ്ങള്‍. അച്ചാറുകള്‍, തോരന്‍, പച്ചടി, കാളന്‍, അവിയല്‍ എന്നിങ്ങനെ ഇടത്ത്‌ നിന്നും വലത്തോട്ട്‌ വിളമ്പി പോരുന്നു.ഇടതുഭാഗത്ത്‌ ഉപ്പേരി, ശര്‍ക്കര ഉപ്പേരി, വറ്റല്‍ എന്നിവ വിളമ്പും. തെക്കന്‍ കേരളത്തിലെ സദ്യയുടെ രീതി ഇങ്ങനെയാണ്‌..കുത്തരിച്ചോറാണ് സദ്യയ്ക്ക് വിളമ്പാറ്. ആദ്യം പരിപ്പും നെയ്യും ചേര്‍ത്തും പിന്നെ പുളിശേരി, സാമ്പാര്‍ എന്നിങ്ങനെ ക്രമത്തിലൊഴിച്ചാണ് ചോറുണ്ണുക.