Asianet News MalayalamAsianet News Malayalam

നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

രാജ്യം ഈ നിമിഷത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുകയായിരുന്നെന്നും രാജ്യത്തിന്റെ അഭിമാനമാണ് നീരജ് ചോപ്രയെന്നും ഖട്ടര്‍ ട്വീറ്റ് ചെയ്തു. ചോപ്രയുടെ മത്സരം ടെലിവിഷനില്‍ വീക്ഷിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.
 

6 Crore For Neeraj Chopra For Olympics Gold: Haryana Government
Author
New Delhi, First Published Aug 7, 2021, 8:45 PM IST

ദില്ലി: ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടി രാജ്യത്തിന് അഭിമാനമായ നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. നീരജ് ചോപ്രക്ക് സമ്മാനമായി ആറ് കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. രാജ്യം ഈ നിമിഷത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുകയായിരുന്നെന്നും രാജ്യത്തിന്റെ അഭിമാനമാണ് നീരജ് ചോപ്രയെന്നും ഖട്ടര്‍ ട്വീറ്റ് ചെയ്തു.

ചോപ്രയുടെ മത്സരം ടെലിവിഷനില്‍ വീക്ഷിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒളിംപിക്‌സില്‍ പങ്കെടുത്ത ഹരിയാനയില്‍ നിന്നുള്ള എല്ലാ താരങ്ങള്‍ക്കും നേരത്തെ 10 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നീരജിനെ അഭിനന്ദിച്ച് ഫോണ്‍ കോള്‍ ചെയ്തിരുന്നു. 

 

 

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുലെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി.അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

Follow Us:
Download App:
  • android
  • ios