പണമില്ലാത്തതിനാല്‍ ചാംപ്യന്‍ഷിപ്പിനുള്ള യാത്ര പ്രതിസന്ധിയിലായ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ലുലു ഫോറെക്‌സ് ഗ്രൂപ്പ് ഇടപെട്ടത്.

കോഴിക്കോട്: രണ്ട് തവണ പവര്‍ ലിഫ്റ്റിങ് ഏഷ്യന്‍ ചാംപ്യന്‍. അഞ്ച് തവണ ദേശീയ ചാംപ്യന്‍. ഭാരത്തെ പുഷ്പം പോലെ തോല്‍പ്പിച്ച് ലോക ചാംപ്യന്‍ഷിപ്പ് വരെയെത്തിയ അഞ്ജനയ്ക്ക് മുന്നില്‍ തടസമായത് എടുത്താല്‍ പൊങ്ങാത്ത സാമ്പത്തിക ഭാരമായിരുന്നു. എന്നാല്‍, റുമാനിയയില്‍ നടക്കുന്ന പവര്‍ലിഫ്റ്റിങ് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കോഴിക്കോട്ടെ അഞ്ജനയുടെ സ്വപ്നം പണമില്ലാത്തത് കാരണം മുടങ്ങില്ല.

ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് തുക ലുലു ഫോറെക്‌സ് അഞ്ജനയ്ക്ക് കൈമാറി. പണമില്ലാത്തതിനാല്‍ ചാംപ്യന്‍ഷിപ്പിനുള്ള യാത്ര പ്രതിസന്ധിയിലായ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ലുലു ഫോറെക്‌സ് ഗ്രൂപ്പ് ഇടപെട്ടത്. കാത്തിരുന്ന ലോകചാപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകുമോയെന്ന അഞ്ജനയുടെ ആശങ്ക വാര്‍ത്തയിലൂടെ കണ്ടറിഞ്ഞതോടെയാണ് ലുലു ഫിനാള്‍ഷ്യല്‍ ഹോല്‍ഡിംഗ് എംഡി അദീബ് അഹമ്മദ് ഇടപെട്ടത്.

ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷമാണ് സ്‌പോണ്‍സര്‍ഷിപ്പ് ശരിയായതെന്ന് അഞ്ജന പറയുന്നു. സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം കൂട്ടിചേര്‍ത്തു. സഹായം അനുവദിച്ച ലുലു ഫോറെക്‌സിനും അ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ മെഡല്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദീബ് വ്യക്കമാക്കി. തുക ഗ്രൂപ്പ് അഞ്ജനയ്ക്ക് കൈമാറി. സ്‌പോണ്‍സറെ കിട്ടിയാല്‍ മാത്രം യാത്ര നടക്കുന്ന നിലയിലായിരുന്നു അഞ്ജനയും പരിശീലകന്‍ കൂടിയായ അച്ഛന്‍ അനിലും. 

ലോകകപ്പ് ടീമില്‍ ആരുടെ സ്ഥാനവും ഉറപ്പില്ല; വ്യക്തമാക്കി രോഹിത് ശര്‍മ്മ

അവിടെ നിന്നാണ് പുതുവഴി തുറന്നത്. 23ന് റുമാനിയയിലേക്ക് പറക്കാന്‍ ഇനി അഞ്ജനയ്ക്ക് മുന്നില്‍ തടസ്സങ്ങളില്ല. വീണ്ടും നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷകള്‍ മാത്രം. സ്ട്രോങ് വുമണ്‍ ഓഫ് കേരള, ഇന്ത്യ, ഏഷ്യ പട്ടങ്ങള്‍ ഒട്ടേറെ തവണ നേടാനും അഞ്ജനയ്ക്ക് സാധിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാണെന്നാണ് കോച്ചു കൂടിയായ അച്ഛന്‍ അനില്‍ കരുതുന്നത്.