ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഒരു സെറ്റിലും നാലു ഗെയിമില്‍ കൂടുതല്‍ വഴങ്ങിയിട്ടില്ലെന്ന പതിവ് സെമിയിലും ബാര്‍ട്ടി ആവര്‍ത്തിച്ചു. 2019ല്‍ ഫ്രഞ്ച് ഓപ്പണും 2021ല്‍ വിംബിള്‍ഡണും ജയിച്ച ബാര്‍ട്ടി കിരീടം നേടിയാല്‍ അത് മറ്റൊരു ചരിത്രമാവും.

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ആരാധകരുടെ നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് വനിതാ സിംഗിള്‍സില്‍ ഒരു ഓസ്ട്രേലിയന്‍ താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍(Australian Open) ഫൈനലിലെത്തി. ലോക ഒന്നാം നമ്പര്‍ താരം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയാണ്( Ash Barty) ചരിത്രനേട്ടം സ്വന്തമാക്കി കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സെമിയില്‍ അമേരിക്കയുടെ മാഡിസണ്‍ കീയെ(Madison Key) നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ബാര്‍ട്ടി ഫൈനലിലേക്ക് കുതിച്ചത്. സ്കോര്‍ 6-1, 6-3.

1980ല്‍ വെന്‍ഡി ടേണ്‍ബുള്‍ ആണ് ബാര്‍ട്ടിക്ക് മുമ്പ് അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ കളിച്ച ഓസ്ട്രേലിയന്‍ താരം. മുന്‍ ക്രിക്കറ്റ് താരം കൂടിയായ ബാര്‍ട്ടി സെമിയില്‍ എതിരാളിയെ പൊരുതാന്‍ പോലും അനുവദിക്കാതെ മറികടന്നാണ് ഫൈനലിലേക്ക് മുന്നേറിയത്.

ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഒരു സെറ്റിലും നാലു ഗെയിമില്‍ കൂടുതല്‍ വഴങ്ങിയിട്ടില്ലെന്ന പതിവ് സെമിയിലും ബാര്‍ട്ടി ആവര്‍ത്തിച്ചു. 2019ല്‍ ഫ്രഞ്ച് ഓപ്പണും 2021ല്‍ വിംബിള്‍ഡണും ജയിച്ച ബാര്‍ട്ടി കിരീടം നേടിയാല്‍ അത് മറ്റൊരു ചരിത്രമാവും. 43 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന ചരിത്ര നേട്ടമാണ് ബാര്‍ട്ടിക്ക് മുമ്പിലുള്ളത്.

Scroll to load tweet…

1978ല്‍ ക്രിസ് ഓ നീലാണ് അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കീരിടം നേടിയ ഓസ്ട്രേലിയന്‍ താരം. അമേരിക്കയുടെ ഡാനിയേല കോളിന്‍സും ഇഗാ സ്വയ്തിക്കും തമ്മിലുള്ള രണ്ടാം സെമിയിലെ വിജിയെയായകും ബാര്‍ട്ടി കിരീടപ്പോരാട്ടത്തില്‍ നേരിടുക.