ആദ്യ പോയിന്റ് പൂനിയ നേടിയെങ്കിലും മൂന്ന് തവണ ലോക ചാംപ്യന്‍ഷിപ്പ് നേടിയ അലിയേവിന് മുന്നില്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. ഇനി വെങ്കലത്തിന് വേണ്ടി മത്സരിക്കാന്‍ അവസരമുണ്ട്.

ടോക്യോ: ഗുസ്തിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ബജ്‌റംഗ് പൂനിയ ഫൈനിലിനില്ല. പുരുഷ വിഭാഗം 56 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ സെമി ഫൈനലില്‍ താരം പുറത്തായി. റിയൊ ഒളിംപിക്‌സ് വെങ്കല ജേതാവായ അസര്‍ബൈജാന്റെ ഹാജി അലിയേവാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. അഞ്ചിനെതിരെ 12 പോയിന്‍റുകള്‍ക്കായിരുന്നു അലിയേവിന്‍റെ ജയം. 

ആദ്യ പോയിന്റ് പൂനിയ നേടിയെങ്കിലും മൂന്ന് തവണ ലോക ചാംപ്യന്‍ഷിപ്പ് നേടിയ അലിയേവിന് മുന്നില്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. ഇനി വെങ്കലത്തിന് വേണ്ടി മത്സരിക്കാന്‍ അവസരമുണ്ട്.

നേരത്തെ ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസയെ മലര്‍ത്തിയടിച്ചാണ് താരം സെമിയിലെത്തിയത്. അതേസമയം വനിതകളുടെ 50 ഫ്രീസ്‌റ്റൈലില്‍ സീമ ബിസ്ല ടുണീഷ്യന്‍ താരം സാറ ഹംദിയോട് പരാജയപ്പെട്ടിരുന്നു.