യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കാര്‍ലോസ് അല്‍കാറസിനെ അട്ടിമറിച്ച് ബെന്‍ ഷെല്‍ട്ടന്‍ സെമിയില്‍ പ്രവേശിച്ചു. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഷെല്‍ട്ടന്‍ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്.

ന്യൂയോര്‍ക്ക്: കാര്‍ലോസ് അല്‍കാറസിനെ അട്ടിമറിച്ച് ബെന്‍ ഷെല്‍ട്ടന്‍ യുഎസ് ഓപ്പണ്‍ സെമിഫൈനലില്‍. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നാല് മണിക്കൂറും 28 മിനിറ്റും നീണ്ട ആവേശപ്പോരാത്തിനൊടുവില്‍ 6-7 (5), 6-1, 6-3, 1-6, 7-6 (10-7) എന്ന സ്‌കോറിനാണ് ഇരുപത്തിമൂന്നുകാരനായ ഷെല്‍ട്ടന്‍ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്.

അല്‍കാറസിനെപ്പോലൊരു താരത്തിനെതിരെ മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒട്ടും ചോരാത്ത ആത്മവിശ്വാസത്തോടെയാണ് ഷെല്‍ട്ടന്‍ പൊരുതിയത്. തുടര്‍ച്ചയായ വേഗതയേറിയ സെര്‍വുകളും കരുത്തുറ്റ റിട്ടേണുകളും കൊണ്ട് അല്‍കാറസിനെ അദ്ദേഹം വട്ടംകറക്കി. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചുവന്ന ഷെല്‍ട്ടന്‍, നിര്‍ണായകമായ അവസാന സെറ്റിലെ സൂപ്പര്‍ ടൈ-ബ്രേക്കില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ആവേശത്തോടെ ഗാലറിയില്‍ തുടര്‍ന്ന ഹോം കാണികള്‍ക്ക് മുന്നിലായിരുന്നു ഷെല്‍ട്ടന്റെ ഈ ചരിത്ര വിജയം. ഈ പ്രകടനത്തോടെ ടെന്നീസ് ലോകത്തെ വമ്പന്‍മാരുടെ നിരയിലേക്ക് താനും എത്തിക്കഴിഞ്ഞുവെന്ന് ഷെല്‍ട്ടന്‍ അടിവരയിട്ടിരിക്കുകയാണ്. അല്‍ക്കറാസിനെതിരെ ആദ്യമായിട്ടാണ് ഷെല്‍ട്ടണ്‍ ജയിക്കുന്നത്.

YouTube video player