Asianet News MalayalamAsianet News Malayalam

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ഭാവിന പട്ടേല്‍

റിയോ പാരാലിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഭാവിന പട്ടേല്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച റാങ്കോവിച്ച്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഭാവിന പട്ടേലിന്റെ വിജയം.

Bhavinaben Patel assures India's first medal in Tokyo Paralympics
Author
Tokyo, First Published Aug 27, 2021, 6:30 PM IST

ടോക്യോ: ടോക്യോ പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ടേബിള്‍ ടെന്നീസ് താരം ഭാവിന ബെന്‍ പട്ടേല്‍. ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം ബോറിസ്ലാവ റാങ്കോവിച്ചിനെ അട്ടിമറിച്ച ഭാവിന പട്ടേല്‍ സെമിയിലെത്തിയതോടെയാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായത്.

റിയോ പാരാലിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഭാവിന പട്ടേല്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച റാങ്കോവിച്ച്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഭാവിന പട്ടേലിന്റെ വിജയം. സ്‌കോര്‍ 11-5, 11-6, 11-7. ചൈനയുടെ മിയാവോ സാംഗാണ് സെമിയില്‍ ഭാവിന പട്ടേലിന്റെ എതിരാളി.

സെമിയിലെത്തി മെഡലുറപ്പിച്ചതോടെ ടേബിള്‍ ടെന്നീസില്‍ പാരാലിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും ഭാവിന പട്ടേലിന് സ്വന്തമായി. പാരാലിംപിക്സിലെ ആദ്യ മത്സരം തോറ്റശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ഭാവിന പട്ടേല്‍ മെഡലുറപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios