ഔദ്യോഗിക വസതിയിലൊരുക്കിയ വിരുന്നിലാണ് സ്വയം പാകം ചെയ്‌ത വിഭവങ്ങൾ അമരീന്ദർ വിളമ്പിയത്

മൊഹാലി: ടോക്കിയോ ഒളിംപി‌ക്‌സ് മെഡൽ ജേതാക്കൾക്കും താരങ്ങൾക്കും പ്രത്യേക വിരുന്നൊരുക്കി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഔദ്യോഗിക വസതിയിലൊരുക്കിയ വിരുന്നിലാണ് സ്വയം പാകം ചെയ്‌ത വിഭവങ്ങൾ അമരീന്ദർ വിളമ്പിയത്. പഞ്ചാബി വിഭവങ്ങൾക്കൊപ്പം മട്ടനും ചിക്കനുമെല്ലാം മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് തയ്യാറാക്കിയത്. 

സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയും വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീം അംഗങ്ങളും വിരുന്നിനെത്തിയിരുന്നു. നീരജ് ചോപ്രയടക്കമുള്ള താരങ്ങളെ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നതിന്‍റെയും വിളമ്പുന്നതിന്‍റേയും വീഡിയോ അമരീന്ദർ സിങ് ട്വിറ്ററില്‍ പങ്കുവെച്ചു. സമ്പുഷ്‌ടവും അതിഗംഭീരവുമായ ഭക്ഷണവിഭവങ്ങള്‍ എന്നായിരുന്നു ചോപ്രയുടെ പ്രതികരണം. 

Scroll to load tweet…

ഒളിംപിക്‌സ് ചരിത്രത്തില്‍ എക്കാലത്തെയും മികച്ച മെഡല്‍ സമ്പാദ്യമാണ് ഇന്ത്യന്‍ ടീം ഇക്കുറി സ്വന്തമാക്കിയത്. ടോക്കിയോയില്‍ ഇന്ത്യ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ നേടി. ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 

പരസ്യപ്രതിഫലത്തില്‍ കോലിക്കൊപ്പം ചോപ്ര; 1000 ശതമാനം ഉയര്‍ന്ന് അഞ്ച് കോടിയില്‍! രോഹിത്ത് വളരെ പിന്നില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona