സ്‌ത്രീകൾക്കായി സ്‌ത്രീകള്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാൻഡ് പ്രീയാണിത്.

തൃശൂര്‍: ലോകമെമ്പാടുമുള്ള മലയാളി വനിതകൾക്കായി ഒരു ചെസ്സ് മത്സര പരമ്പര. ചെസ്സ് കേരളയാണ് അരലക്ഷം രൂപ സമ്മാനത്തുകയുള്ള മത്സരം സംഘടിപ്പിക്കുന്നത്. സ്‌ത്രീകൾക്കായി സ്‌ത്രീകള്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാൻഡ് പ്രീയാണിത്. 10 മത്സരങ്ങൾ അടങ്ങുന്നതാണ് ചെസ്സ് കേരളയുടെ വിമൻസ് ഗ്രാൻഡ് പ്രീ. 

ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. ഓൺലൈനായാണ് മത്സരം. പങ്കെടുക്കുന്നവരിൽ നിന്ന് രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുന്നില്ല. എട്ട് പ്രാഥമിക മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 50 കളിക്കാർ മെഗാഫൈനലിൽ മാറ്റുരയ്‌ക്കും. മെഗാഫൈനലിൽ മുന്നിലെത്തുന്ന 26 കളിക്കാർക്കായി ജൂലൈ 11ന് തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ സൂപ്പർ ഫൈനൽ നടത്തും. 

മെയ് 1 മുതൽ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് മത്സരങ്ങൾ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ http:/chesskerala.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 25ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 

ഓസ്‌ട്രേലിയയുടെ വാര്‍ഷിക കരാര്‍: ഗ്രീന്‍ അകത്ത്, വെയ്‌ഡും സ്റ്റോയിനിസുമടക്കം അഞ്ച് താരങ്ങള്‍ പുറത്ത്