10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണം സ്വന്തമാക്കി

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്‌ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണം സ്വന്തമാക്കി. റഷ്യന്‍ താരം വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും ലഭിച്ചു. അതേസമയം ഇന്ത്യന്‍ താരങ്ങളായ ഇളവേനിൽ വാളരിവനും അപുർവി ചന്ദേലയ്‌ക്കും ഫൈനലില്‍ ഇടംപിടിക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ 16 ഉം ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇളവേനിൽ ലോക ഒന്നാം നമ്പര്‍ താരവും ചന്ദേല ലോക റെക്കോര്‍ഡിന് ഉടമയുമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona