ന്ത്യൻ അത്ലറ്റ് ഭാവന ജാട്ടിന് സസ്പെൻഷൻ. ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നാഡ നടപടി
ദില്ലി: ബുഡാപെസ്റ്റ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ആരംഭിക്കാൻ മൂന്ന് ദിവസം ശേഷിക്കെ ഇന്ത്യൻ അത്ലറ്റ് ഭാവന ജാട്ടിന് സസ്പെൻഷൻ. ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നാഡ നടപടി. ഇതോടെ ലോക ചാമ്പ്യൻഷിപ്പിനായി ഹംഗറിയിലുള്ള വനിതാ റേസ് വാക്കർ താരത്തെ തിരിച്ചുവിളിച്ചു. ഭാവനയ്ക്ക് ഏഷ്യൻ ഗെയിംസും നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്.
Add Asianetnews as a Preferred Source

20 കിലോമീറ്റർ നടത്തതിൽ കഴിഞ്ഞ ഒളിമ്പിക്സിൽ മത്സരിച്ചിരുന്ന താരമാണ് ഭാവന. അതേസമയം, ഒരു മാസത്തിനിടെ സസ്പെൻഡ് ചെയപ്പെടുന്ന നാലാമത്തെ ഇന്ത്യൻ അത്ലറ്റാണിത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(NADA)താത്കാലികമായി സസ്പെൻഡ് ചെയ്തതായി അറിയിക്കുകയായിരുന്നു.
