പോള്‍ പൊസിഷന്‍ സ്വന്തമാക്കിയ വെഴ്സ്റ്റപ്പന് നേരിയ മേൽക്കൈ ഉണ്ട്. ഹാമിൽട്ടന്‍ രണ്ടാം സ്ഥാനത്ത് മത്സരം തുടങ്ങും. 

അബുദാബി: ഫോര്‍മുല വൺ (Formula 1) കാറോട്ടത്തില്‍ ഈ സീസണിലെ ലോക ചാമ്പ്യനെ ഇന്നറിയാം. സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാന്‍പ്രീ (Abu Dhabi Grand Prix) ഇന്ത്യന്‍സമയം വൈകീട്ട് ആറരയ്ക്ക് തുടങ്ങും. നിലവിലെ ലോക ചാമ്പ്യന്‍ മെഴ്‌സിഡസിന്‍റെ ലൂവിസ് ഹാമിൽട്ടനും (Lewis Hamilton), റെഡ് ബുള്ളിന്‍റെ മാക്സ് വെഴ്സ്റ്റപ്പനും (Max Verstappen) തമ്മിലാണ് കിരീടപ്പോരാട്ടം. നിലവില്‍ ഇരുവര്‍ക്കും ഒരേ പോയിന്‍റായതിനാല്‍ ഇന്ന് മുന്നിലെത്തുന്നയാള്‍ക്ക് ലോക ചാമ്പ്യനാകാം. 

പോള്‍ പൊസിഷന്‍ സ്വന്തമാക്കിയ വെഴ്സ്റ്റപ്പന് നേരിയ മേൽക്കൈ ഉണ്ട്. ഹാമിൽട്ടന്‍ രണ്ടാം സ്ഥാനത്ത് മത്സരം തുടങ്ങും. ഏതെങ്കിലും സാഹചര്യത്തിൽ ഇരുവര്‍ക്കും ഫിനിഷ് ചെയ്യാന്‍ കഴിയാതെ പോയാൽ സീസണിൽ കൂടുതൽ ഗ്രാന്‍പ്രീ വിജയിച്ച വെഴ്സ്റ്റപ്പന്‍ ആകും ലോക ചാമ്പ്യനാവുക. എട്ടാം ലോക കിരീടത്തിലൂടെ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറുടെ റെക്കോര്‍ഡ് മറികടക്കുകയാണ് ഹാമിൽട്ടന്‍റെ ലക്ഷ്യം.

1974ന് ശേഷം ആദ്യമായാണ് സീസണിലെ അവസാന മത്സരത്തിലേക്ക് ഒരേ പോയിന്‍റുമായി രണ്ട് പേര്‍ എത്തുന്നത്. സീസണിലെ അവസാന പോരിന് മുമ്പേ ലൂവിസ് ഹാമിൽട്ടനും മാക്സ് വെഴ്സ്റ്റപ്പനുമിടയിലെ വൈരം മുറുകി. ഹാമിൽട്ടനേക്കുറിച്ച് സീസണിന്‍റെ തുടക്കത്തിലുണ്ടായിരുന്ന ബഹുമാനം നഷ്ടമായതായി വെഴ്സ്റ്റാപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. അതേസമയം തന്‍റെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇല്ലെന്നാണ് ഹാമിൽട്ടനിന്‍റെ പ്രതികരണം. 

Scroll to load tweet…

EPL : നാടകീയ ഫലങ്ങള്‍! വിവാദ ഗോളില്‍ സിറ്റി, അവസാനനിമിഷം ചെല്‍സി; യുണൈറ്റഡിനും ലിവര്‍പൂളിനും ആഴ്‌സനലിനും ജയം