Asianet News MalayalamAsianet News Malayalam

മെഡല്‍ നേടാതെയും പാരീസിലെ ട്രാക്കില്‍ താരമായി ഒളിംപിക്സിലെ 'സെക്സിയസ്റ്റ് അത്‌ലറ്റ്' അലിക

ട്രാക്കിനു പുറത്ത് വലിയ താരമെങ്കിലും സ്വന്തം ടീമിനകത്തു പോലും വിവാദ നായികയാണ് അലിക. 4*400 മീറ്റർ മിക്സ്ഡ് റിലേയിൽ മികച്ച സമയം കുറിച്ച താരത്തെ തഴഞ്ഞാണ് അലിക ടീമിലിടം നേടിയത്.

German track star Alica Schmidt, the world's sexiest athlete become instant hit in Paris Olympics 2024
Author
First Published Aug 12, 2024, 12:21 PM IST | Last Updated Aug 12, 2024, 12:22 PM IST

പാരീസ്: കായിക ലോകത്ത് മെഡൽ നേട്ടങ്ങളിലൂടെയാണ് താരങ്ങൾ പ്രശസ്തി നേടുന്നത്. എന്നാൽ മെഡൽ നേടിയവരെക്കാൾ ശ്രദ്ധയാകർഷിക്കുന്ന ഒരാളുണ്ട് പാരിസ് ഒളിംപിക്സില്‍. ജർമൻ അത്ലറ്റ് അലിക ഷ്മി‌ഡിറ്റ്. ഇൻസ്റ്റ​ഗ്രാമിൽ 50 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള, ലോകത്തിലെ ഏറ്റവും സെക്സിയായ ഓട്ടക്കാരിൽ ഒരാൾ കൂടിയാണ് അലിക.

ട്രാക്കിനു പുറത്ത് വലിയ താരമെങ്കിലും സ്വന്തം ടീമിനകത്തു പോലും വിവാദ നായികയാണ് അലിക. 4*400 മീറ്റർ മിക്സ്ഡ് റിലേയിൽ മികച്ച സമയം കുറിച്ച താരത്തെ തഴഞ്ഞാണ് അലിക ടീമിലിടം നേടിയത്. റിലേ ഹീറ്റ്സ് കഴിഞ്ഞപ്പോൾ ജർമ്മനി ഫിനിഷ് ചെയ്തത് ഏഴാമതായി. ഇതോടെ 400 മീറ്ററിൽ ജർമനിയുടെ ഏറ്റവും വേഗമേറിയ വനിത താരമായ ലൂണ ബാൾമൻ തന്നെ അലികക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യ വിമർശനവുമായി എത്തി.

എഴുതി തീരാത്തൊരു കവിത പോലെ വിനേഷ്, അവസാന ആട്ടവും ആടി ശ്രീജേഷ്; പാരീസില്‍ പടിയിറങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങള്‍

German track star Alica Schmidt, the world's sexiest athlete become instant hit in Paris Olympics 2024പ്രകടന മികവിൽ ഏറെ മുന്നിലുള്ള തനിക്ക് പകരം അലികയെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നായിരുന്നു ലൂണയുടെ ചോദ്യം. ലൂണയുടെ പങ്കാളിയും ജർമൻ പുരുഷ റിലേ ടീമംഗവുമായ ജീൻ പോൾ ബ്രീഡയും പിന്നാലെ അലിക്കെതിരെ തുറന്നടിച്ചു.ലൂണയുടെ പോസ്റ്റ് വിവാദമായതോടെ 4*400 മീറ്റർ വനിതാ റിലേ ടീമിൽ നിന്ന് ലൂണയെ പുറത്താക്കി. ടീം വർക്കും പരസ്പര വിശ്വാസവും ഏറ്റവും കൂടുതൽ ആവശ്യമുള്ള കായിക ഇനമാണ് റിലേ എന്നായിരുന്നു ജർമ്മൻ അധികൃതരുടെ വിശദീകരണം.

ഗംഭീർ യുഗത്തിൽ പുതിയ തുടക്കം; യുവതാരങ്ങൾ മാത്രമല്ല കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കും

പക്ഷെ അലികയും ടീമും  4*400 മീറ്റർ വനിതാ റിലേ ആദ്യ ഹീറ്റ്‌സിൽ തന്നെ പുറത്തായി. ട്രാക്കിൽ തിളങ്ങിയില്ലെങ്കിലും ഇൻഫ്ലുൻസറായും മോഡലായും ആരധകർക്കിടയിൽ തരംഗമാണ് പാരിസിലൂടെ ഒളിംപിക്‌ അരങ്ങേറ്റം കുറിച്ച ഈ 25 കാരി. 2021ലെ ടോക്കിയോ ഒളിംപിക്സിനും അലിക യോഗ്യത നേടിയിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios