Asianet News MalayalamAsianet News Malayalam

ഹോങ്കോംഗ് ഓപ്പൺ: സിന്ധുവും കശ്യപും പുറത്ത്

ലോക ചാമ്പ്യന്‍ഷിപ്പ് നേടിയശേഷം ഒരു ടൂര്‍ണമെന്റിലും മൂന്നാം റൗണ്ടിനപ്പുറം കടക്കാന്‍ സിന്ധുവിനായിട്ടില്ല. സിന്ധുവിന്റെ തോല്‍വിയോടെ വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു

Hong Kong Open: PV Sindhu and P Kashyap crash out in 2nd round
Author
Hong Kong, First Published Nov 14, 2019, 8:57 PM IST

ഹോങ്കോംഗ്: ലോക ചാമ്പ്യന്‍ ഇന്ത്യയുടെ പി വി സിന്ധു ഹോങ്കോംഗ്  ഓപ്പൺ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒംഗ്ബാമൃഫന്‍ ആണ് സിന്ധുവിനെ ഒന്നിനെതിരെ രണ്ട് ഗെമിയുകളില്‍ അട്ടിമറിച്ചത്. 18-21 21-11 16-21. ആദ്യ ഗെയിം നഷ്ടമായശേഷം രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സിന്ധുവിന് പക്ഷെ നിര്‍ണായക മൂന്നാം ഗെയിമില്‍ അടി തെറ്റി.

ലോക ചാമ്പ്യന്‍ഷിപ്പ് നേടിയശേഷം ഒരു ടൂര്‍ണമെന്റിലും മൂന്നാം റൗണ്ടിനപ്പുറം കടക്കാന്‍ സിന്ധുവിനായിട്ടില്ല. സിന്ധുവിന്റെ തോല്‍വിയോടെ വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ഇന്നലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ കശ്യപ് തായ്പേയിയുടെ ടീന്‍ ചെന്നിനോട് തോറ്റാണ് കശ്യപ് പുറത്തായത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. ആദ്യ ഗെയിം നേടിയശേഷം രണ്ടും മൂന്നും ഗോയിമുകള്‍ കൈവിട്ടാണ് കശ്യപ് തോല്‍വി വഴങ്ങിയത്. സ്കോര്‍  21-12, 23-21, 21-10.

Follow Us:
Download App:
  • android
  • ios