ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി. ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി  കിരീടമണിഞ്ഞു.

ദില്ലി: ലോക ചെസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. ന്യൂയോർക്കിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് കൊനേരു ഹംപി കിരീടമണിഞ്ഞത്. 

10 താരങ്ങൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ എട്ടര പോയിന്‍റുമായാണ് കൊനേരു ഹംപി ഒന്നാമത്തെത്തിയത്. അവസാന ദിവസം ഏഴ് താരങ്ങൾക്ക് കിരീടസാധ്യത ഉണ്ടായിരുന്നെങ്കിലും, കറുത്ത കരുക്കളുമായി കളിച്ച ഹംപി മാത്രമാണ് ജയിച്ചത്. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യൻ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.2019ൽ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ഡി.ഗുകേഷ് ലോക ചെസ് ചാമ്പ്യൻ ആയതിന്‍റെ ആരവം അടങ്ങും മുൻപാണ് ഹംപിയുടെ കിരീടനേട്ടം. പുരുഷ വിഭാഗത്തിൽ പതിനെട്ടുകാരൻ വൊളോദർ മുർസിൻ അപ്രതീക്ഷിതമായി ചാംപ്യൻ ആയി.

കോണ്‍സ്റ്റാസിന്റെ കിളി പറത്തി ബുമ്ര! ബൗള്‍ഡാക്കിയ ശേഷം ഓസീസ് താരത്തിന്റെ തന്നെ ആഘോഷം അനുകരിച്ച് യാത്രയാക്കി


YouTube video player