പഞ്ചായത്ത് കളിക്കളം പദ്ധതിയ്ക്ക് 18 കോടി, സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി

പഞ്ചായത്ത് കളിക്കളം പദ്ധതിയ്ക്ക് 18 കോടി അനുവദിച്ചത് പ്രാദേശിക കളിക്കളങ്ങളുടെ വികസനത്തില്‍ വലിയ മുന്നേറ്റത്തിനും വഴിയൊരുക്കും.

Kerala Budget Allocation for Sports crosses 200 crore

തിരുവനന്തപുരം: വികസനവും ക്ഷേമവും തുല്യ പ്രാധാന്യത്തോടെ പരിഗണിച്ച 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി രൂപ അനുവദിച്ചു. കായിക-യുവജനകാര്യ വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ 18 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. കായിക ഡയറക്ടറേറ്റിന് ബജറ്റ് വിഹിതമായി 81.38 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടി രൂപ കൂടുതലാണിത്.

സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന് 5 കോടി വര്‍ദ്ധിപ്പിച്ച് 39 കോടിയും പ്രഖ്യാപിച്ചു. കായിക വകുപ്പിന് കീഴില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ കളിക്കളങ്ങള്‍ നിര്‍മ്മിക്കാന്‍ 36 കോടി രൂപ നീക്കിവെച്ചു. സ്‌പോട്‌സ് ഉപകരണ വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ 5 കോടി വകയിരുത്തിയത് പുതിയ കാലത്തിന് അനുസരിച്ച് കായികവകുപ്പ് മാറുന്നതിനുള്ള ഉദാഹരണമായി. പഞ്ചായത്ത് കളിക്കളം പദ്ധതിയ്ക്ക് 18 കോടി അനുവദിച്ചത് പ്രാദേശിക കളിക്കളങ്ങളുടെ വികസനത്തില്‍ വലിയ മുന്നേറ്റത്തിനും വഴിയൊരുക്കും.

ചാമ്പ്യൻസ് ട്രോഫി: ഒടുവില്‍ തീരുമാനമായി, ഓസ്ട്രേലിയക്കായി കളിക്കാന്‍ പാറ്റ് കമിന്‍സും ഹേസല്‍വുഡുമില്ല

കായിക അടിസ്ഥാന സൗകര്യങ്ങളുടെ മൂലധന നവീകരണത്തിനും വാര്‍ഷിക പരിപാലനത്തിനും പുതിയ പദ്ധതി പ്രകാരം 2 കോടി അനുവദിച്ചിട്ടുണ്ട്. കളിക്കളങ്ങളുടെ മെച്ചപ്പെട്ട പരിപാലനത്തിന് ഇതുപകരിക്കും. കേരള സര്‍വകലാശാലയ്ക്ക് സിന്തറ്റിക്ട്രാക്ക് നിര്‍മ്മിക്കാന്‍ 5 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ ജിമ്മുകള്‍ സജ്ജീകരിക്കാന്‍ 5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

പുതിയ കായികനയത്തിന് അനുസൃതമായി കായിക മികവ് വളര്‍ത്തുക, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കായിക സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസന പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ഈ നേട്ടം കൈവരിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യും. പിപിപി മാതൃകയില്‍ സ്‌പോർട്‌സ് അക്കാദമിയും ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios