പ്രീക്വാർട്ടറിൽ പി വി സിന്ധു ജപ്പാന്‍റെ അയ ഒഹോരിയെ നേരിടും
സോൾ: കൊറിയ ഓപ്പൺ ബാഡ്‌മിന്‍റണിൽ (Korea Open 2022) ഇന്ത്യയുടെ പി വി സിന്ധുവും (PV Sindhu) കെ ശ്രീകാന്തും (K Srikanth) പ്രീക്വാർട്ടറിൽ കടന്നു. മൂന്നാം സീഡായ പി വി സിന്ധു ഒന്നാം റൗണ്ടിൽ അമേരിക്കൻ താരം ലോറെൻ ലാമിനെയാണ് (Lauren Lam) നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചത്. സ്കോർ 21-15, 21-14. കെ ശ്രീകാന്ത് മലേഷ്യയുടെ ലോക 35-ാം റാങ്ക് താരമായ ഡാരൻ ലിയുവിനെയാണ് (Daren Liew) തോൽപ്പിച്ചത്. സ്കോർ 22-20, 21-11.
പ്രീക്വാർട്ടറിൽ പി വി സിന്ധു ജപ്പാന്‍റെ അയ ഒഹോരിയെ നേരിടും. അഞ്ചാം സീഡായ കെ ശ്രീകാന്തിന് ഇസ്രായേലിന്‍റെ മിഷ സിൽബെർമാനാണ് എതിരാളി.
Scroll to load tweet…
