കൊച്ചി: സ്‌കേറ്റിങ് ബോര്‍ഡിൽ അഭ്യാസം തീർക്കുന്ന എറണാകുളം സ്വദേശിയായ അഞ്ചു വയസുകാരി ജാനകി സോഷ്യൽ മീഡിയയിൽ വൈറലാണ്. അമ്മയോടൊപ്പം തെക്കേ ഇന്ത്യ മുഴുവൻ സ്‌കേറ്റിങ് ബോര്‍ഡുമായി യാത്ര ചെയ്യുകയാണ് ജാനകിയിപ്പോൾ.

പെൻസിൽ കയ്യിലെടുക്കും മുമ്പേ ജാനകിയെടുത്തത് സ്‌കേറ്റിങ് ബോര്‍ഡാണ്. എത്രയെത്ര വീണാലും ചാടിയെഴുന്നേൽക്കും. വീണ്ടും ബോര്‍ഡെടുക്കും. പിന്നെ അഭ്യാസങ്ങൾ പലതാണ്. ജാനകിയെ സ്‌കേറ്റിങ് ലോകത്തേക്ക് എത്തിച്ചത് അച്ഛനും ചേട്ടനും ചേര്‍ന്നാണ്. ചില ടെക്‌നിക്കുകൾ യൂട്യൂബ് നോക്കി പഠിച്ചു. അമ്മയുമൊത്ത് ഇപ്പോൾ ഒരു യാത്രയിലാണ് ജാനകിയിപ്പോള്‍. 

ചെറുതല്ലാത്ത വലിയ സ്വപ്നങ്ങളാണ് ജാനകിക്കുള്ളത്. കൂടുതൽ കുട്ടികൾ സ്‌കേറ്റിങ്ങിലേക്കെത്തണം എന്നാണ് ജാനകിയുടെ ആഗ്രഹം.