Asianet News MalayalamAsianet News Malayalam

ഇതാരാ ജൂനിയര്‍ ഉസൈന്‍ ബോള്‍ട്ടോ, അമ്പരപ്പിച്ച് ഒന്നാം ക്ലാസുകാരന്‍റെ ഓട്ടം-വീഡിയോ

ഹബീബിന്‍റെ ഓട്ടം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. വിഡിയോ പങ്കുവെച്ച് മന്ത്രി കുറിച്ചത്, അമ്പട... ഇവനെ പിടിക്കാൻ ആരുണ്ട്,

Minister V Sivankutty praises young boy for exceptional running skill gkc
Author
First Published Sep 21, 2023, 1:36 PM IST

മഞ്ചേരി: സമൂഹമാധ്യമങ്ങളില്ഡ വൈറലൈയി ഒന്നാം ക്ലാസുകാരന്‍ ഹബീബ് റഹ്മാന്‍റെ ഓട്ടം. പയ്യനാട് വടക്കാങ്ങര എ എം. യു. പി സ്കൂള്‍ കായികമേളയിലാണ് ഹബീബ് സഹ മത്സരാര്‍ത്ഥികളെ പിന്നിലാക്കിയ അതിവേഗ ഓട്ടത്തിലൂടെ താരമായത്.

ഹബീബിന്‍റെ ഓട്ടം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. വിഡിയോ പങ്കുവെച്ച് മന്ത്രി കുറിച്ചത്, അമ്പട... ഇവനെ പിടിക്കാൻ ആരുണ്ട്, ഈ 319 -)o നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും...!!!സ്റ്റാർട്ടിംഗ് പോയന്‍റിലെ മാഷ് വിസിൽ കയ്യിലെടുത്തതേ ഉള്ളൂ ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാൻ ഓട്ടം തുടങ്ങി, പിന്നാലെ ബാക്കിയുള്ളവരും, എന്തായാലും ഓട്ടം പിന്നെയും വേണ്ടിവന്നു..മത്സരവീര്യം.. അതാണ്‌...സ്നേഹം കുഞ്ഞുങ്ങളെ..

നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. ചെക്കന്‍ ഒരു ഉസൈന്‍ ബോള്‍ട്ടായി മാറുമെന്നാണ് പലരും കമന്‍റില്‍ പറയുന്നത്. എല്‍ പി സ്കൂളിൽ നിന്ന് തന്നെ കുട്ടികൾക്ക് ഈ രംഗത്ത് ശരിയായ ശിക്ഷണം ലഭ്യമാക്കാൻ മുഴുസമയ കായികാധ്യാപകൻ/അധ്യാപിക നിയമനത്തിന് നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് പലരും അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഒന്നും മറന്നിട്ടില്ല കൊമ്പന്‍മാര്‍, കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരുവിനെതിരെ; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ പത്ത് വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയ കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂരുകാരി പെണ്‍കുട്ടി ജേ ജെമ്മിനെയും മന്ത്രി ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചിരുന്നു. തൈക്കാട് മോഡൽ എൽ പി സ്കൂളിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊഹിനെ ജം വായ്പേയ് എന്ന ജെ ജം. ജെ ജെമ്മിനും മത്സരിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios