ലണ്ടന്‍: എടിപി ടൂർ ഫൈനൽസില്‍ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഡൊമിനിക് തീം. വിജയത്തോടെ തീം എടിപി വേൾഡ് ടൂർ ഫൈനൽസിന്റെ സെമിയിൽ കടക്കുന്ന ആദ്യ താരമായി. ആദ്യ മത്സരത്തിൽ ഫെഡററെ തോൽപിച്ചാണ് ഓസ്‌ട്രിയൻ താരം ഡൊമിനിക് തീം ജോക്കോവിച്ചിനെ നേരിടാൻ ഇറങ്ങിയത്. 

ഇതോടെ നാളത്തെ ഫെഡറർ-ജോക്കോവിച്ച് പോരാട്ടം നിർണായകമാകും. ജയിക്കുന്ന താരം സെമിയിലെത്തും. 

അതേസമയം എടിപി വേൾഡ് ടൂർ ഫൈനലിൽ റോജർ ഫെഡറർ ആദ്യ ജയം സ്വന്തമാക്കി. ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് മറ്റേയോ ബെരറ്റീനിയെ തോൽപിച്ചു. 7-6, 6-3 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം.