ലണ്ടന്‍: എടിപി ടൂർ ടെന്നീസ് ഫൈനൽസിൽ റോജർ ഫെഡറർക്ക് തോൽവിയോടെ തുടക്കം. ഓസ്‌ട്രിയയുടെ ഡൊമനിക് തീം ആണ് ഫെഡററെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് തീമിന്‍റെ ജയം. സ്‌കോർ: 7-5, 7-5.

അതേസമയം നൊവാക് ജോക്കോവിച്ചിന് തകര്‍പ്പന്‍ തുടക്കം ലഭിച്ചു. ആദ്യ മത്സരത്തിൽ ജോക്കോവിച്ച് ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനിയെ തകര്‍ത്തു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം. സ്‌കോര്‍: 6-2, 6-1.

വെറും 62 മിനിറ്റില്‍ മത്സരം അവസാനിച്ചു. ഗ്രൂപ്പിൽ റോജര്‍ ഫെഡററിനും ഡൊമിനിക് തീമിനും എതിരെ ജോക്കോവിച്ചിന് മത്സരങ്ങള്‍ ഉണ്ട്.