Asianet News MalayalamAsianet News Malayalam

ജോക്കോവിച്ചിനെ യുഎസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി

സര്‍വ് നഷ്ടമായപ്പോള്‍ ക്ഷുഭിതനായ ജോകോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് വനിതയായ ലൈന്‍ റഫറിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു.
 

Novak Djokovic disqualified from US Open
Author
New York, First Published Sep 7, 2020, 7:59 AM IST

ന്യൂയോര്‍ക്ക്: അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണില്‍ നിന്ന് പുറത്താക്കി. നാലാം റൗണ്ടിനിടെയാണ് ജോക്കോവിച്ച് മോശമായി പെരുമാറിയത്. സര്‍വ് നഷ്ടമായപ്പോള്‍ ക്ഷുഭിതനായ ജോകോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് വനിതയായ ലൈന്‍ റഫറിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയ്‌ക്കെതിരെ 5-6ന് പിന്നിട്ട്നില്‍ക്കുകയായിരുന്നു ഈ സമയം ജോകോവിച്ച്.

റഫറിമാര്‍ കൂടിയാലോചിച്ചാണ് ജോകോവിച്ചിനെതിരെ നടപടിയെടുത്തത്. ഇതോടെ 2014ന് ശേഷം ആദ്യമായൊരു പുതിയ ഗ്രാന്‍സ്ലാം ചാമ്പ്യന്‍ ഉണ്ടാവുമെന്ന് ഉറപ്പായി. മനപ്പൂര്‍വം ചെയ്തതല്ലെന്ന് ജോക്കോവിച്ച് വ്യക്തമാക്കി. പന്ത് തട്ടയതിനാല്‍ അവര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വരില്ലെന്നും ജോക്കോവിച്ച് പറഞ്ഞു. എതിര്‍ താരത്തിന് ഹസ്തദാനം നല്‍കിയാണ് ജോക്കോവിച്ച് കളം വിട്ടത്. ശേഷം സംഭവത്തില്‍ മാപ്പ് പറയുന്നെന്ന് ജോക്കോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. 
കിരീടം നേടുമെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് ജോക്കോവിച്ചിന് അപ്രതീക്ഷിത തിരിച്ചടി. 18ാമത് ഗ്രാന്റ് സ്ലാം നേട്ടത്തോടടുക്കുകയായിരുന്നു ജോക്കോവിച്ച്.
 

Follow Us:
Download App:
  • android
  • ios