നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മം​ഗലാപുരം മുതൽ വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പന്തീരാങ്കാവ് ചെക്ക് പോസ്റ്റിലെത്തിയപ്പോളാണ് പിടികൂടിയത്. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപത്ത് നിന്നും 3 കോടി രൂപയുടെ എംഡിഎംഎ കോഴിക്കോട് എക്സൈസ് പിടികൂടി. കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് പിടിയിലായത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ ക്രിസ്റ്റൽ രൂപത്തിലുള്ളതും എംഡിഎംഎ പിൽസ് 56 ​ഗ്രാമും പിടികൂടിയിട്ടുണ്ട്. രണ്ട് പ്രതികളെയും അവർ സഞ്ചരിച്ച കാറും പി‌ടിച്ചെടുത്തതായും എക്സൈസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മം​ഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

പിടിയിലായവരിലൊരാളായ ഷെഫീക്ക് ഇവിടെ നിന്നും രാജസ്ഥാനിലേക്ക് കാറോടിച്ചു പോകുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയുമായിരുന്നു. മം​ഗലാപുരത്ത് നിന്നണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്. പെൺകുട്ടിക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് ഉദ്യോ​ഗസ്ഥരാണ്. 20 വയസുള്ള ഫാത്തിമ നസ്രീൻ പ്ലസ് ടു കഴിഞ്ഞയാളാണ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ് പെൺകുട്ടി. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മം​ഗലാപുരം മുതൽ വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പന്തീരാങ്കാവ് ചെക്ക് പോസ്റ്റിലെത്തിയപ്പോളാണ് പിടികൂടിയത്. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.