വിശ്വനാഥന്‍ ആനന്ദിന്റെ (Viswanathan Anand) പാത പിന്തുടരണമെന്നും ഈ വര്‍ഷം 2700 പോയിന്റിലെത്തുകയാണ് ലക്ഷ്യമെന്നും പ്രഗ്‌നാനന്ദ വ്യക്തമാക്കി.
കൊച്ചി: ചെന്നൈ ചെസ് ഒളിംപ്യാഡിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഗ്രാന്റ് മാസ്റ്റര്‍ പ്രഗ്‌നാനന്ദ. ഭാവിയിലും മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന് പ്രഗ്‌നാനന്ദ (R Praggnanandhaa) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിശ്വനാഥന്‍ ആനന്ദിന്റെ (Viswanathan Anand) പാത പിന്തുടരണമെന്നും ഈ വര്‍ഷം 2700 പോയിന്റിലെത്തുകയാണ് ലക്ഷ്യമെന്നും പ്രഗ്‌നാനന്ദ വ്യക്തമാക്കി.
എയര്‍തിങ്ക്‌സ് മാസ്റ്റേഴ്‌സില്‍ ഇതിഹാസ താരം മാഗ്‌നസ് കാള്‍സണെ (Magnus Carlsen) തറപറ്റിച്ചതോടെ അഭിനന്ദന പ്രവാഹമാണ് ഈ 16 കാരന്. കാള്‍സണെതിരെ പ്രത്യേക പദ്ധതിയില്ലായിരുന്നെന്നും കളി അസ്വദിച്ചെന്നും പ്രഗ്‌നാനന്ദ പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടെയുള്ളവര്‍ ആശംസയുമായെത്തിയത് ആവേശമായി. ഈ വര്‍ഷം 2700 പോയിന്റില്‍ എത്തുകയാണ് ലക്ഷ്യമെന്നും പ്രഗ്‌നാനന്ദ വ്യക്തമാക്കി.
നിഹാല്‍ സരിന്‍ ഉള്‍പ്പെടെ കേരളത്തിലെ ചെസ് താരങ്ങളുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും ഇത് കളി മെച്ചപ്പെടുത്താന്‍ സഹായിക്കാറുണ്ടെന്നും രമേഷ് ബാബു പ്രഗ്‌നാനന്ദ പറഞ്ഞു.
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഗ്രാന്റ് മാസ്റ്ററാവുന്ന അഞ്ചാമത്തെ താരമാണ് പ്രഗ്‌നാനന്ദ. കാലടി ശ്രീ ശാരദ വിദ്യാലയത്തില്‍ ശങ്കര പുരസ്‌കാരം സ്വീകരിക്കാനാണ് പ്രഗ്‌നാനന്ദ കേരളത്തിലെത്തിയത്.
