റോം: കൊവിഡ് നിയന്ത്രണങ്ങൾ കാരണം വീടിൻറെ ടെറസുകളിൽ നിന്ന് ടെന്നിസ് കളിച്ച് ശ്രദ്ധേയരായ ഇറ്റാലിയൻ പെൺകുട്ടികളെ തേടി സാക്ഷാൽ റോജർ ഫെഡറർ എത്തി. അസാമാന്യമായ കളിമികവ് കൊണ്ട് 13കാരി വിട്ടോറിയയുടേയും 11കാരി കരോലയുടേയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഫെഡറർ പെൺകുട്ടികളെ സന്ദർശിക്കുകയായിരുന്നു. ഇതിഹാസ താരത്തിന്‍റെ സന്ദര്‍ശന വീഡിയോ എടിപി ടൂര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ടെന്നിസ് താരമെന്ന നിലയില്‍ കരിയറിലെ അവിസ്‌മരണീയ മുഹൂര്‍ത്തമാണിത് എന്ന് പറഞ്ഞുകൊണ്ടാണ് ഫെഡറര്‍ ഇരുവരെയും വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. ഇരുവര്‍ക്കും ഒപ്പം ടെറസില്‍ ടെന്നിസ് കളിക്കുകയും ചെയ്‌തു ഫെഡറര്‍.  പെണ്‍കുട്ടികളെ റാഫേൽ നദാൽ അക്കാദമിയിൽ പരിശീലനത്തിനയക്കുമെന്നും ഫെഡറർ പറഞ്ഞു.

പരിക്ക് പൂര്‍ണമായും ഭേദമായില്ല; ഫെഡറര്‍ക്ക് സീസണ്‍ നഷ്ടമാവും