അടുത്ത വർഷം ഇസ്‌ലാമാബാദിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ കായികതാരങ്ങൾ പാകിസ്ഥാനിലേക്ക് പോകുന്നത്.
ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന സാഫ് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യാന്തര ടൂര്‍ണമെന്റുകള്‍ക്ക് അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്നും, അവയോട് സഹകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ കായികതാരങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകുന്നത്.
പാകിസ്ഥാന്‍ വേദിയായ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാറില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാറില്ല. ഇതിനിടെയാണ് സാഫ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 4 മുതല്‍ 11 വരെ ഇസ്‌ലാമാബാദിലാണ് സാഫ് ഗെയിംസ് നടക്കുക. 23 വര്‍ഷത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ സാഫ് ഗെയിംസിന് വേദിയാകുന്നത്.
