Asianet News MalayalamAsianet News Malayalam

ടോക്യോ ഒളിംപിക്‌സ്: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; സൈനയും ശ്രീകാന്തും കോർട്ടിലിറങ്ങില്ല

സൈന നെഹ്‍വാളും കിഡംബി ശ്രീകാന്തും ഇന്ത്യക്കായി ബാഡ്‌മിന്റൺ കോർട്ടിലിറങ്ങില്ല. ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസാന രണ്ട് ടൂർണമെന്റുകളും കൊവിഡ് കാരണം റദ്ദാക്കി. 

Saina Nehwal Kidamabi Srikanth to miss Tokyo Olympics 2020
Author
Delhi, First Published May 13, 2021, 10:16 AM IST

ദില്ലി: ബാഡ്‌മിന്റൺ താരങ്ങളായ സൈന നെഹ്‍വാളും കെ ശ്രീകാന്തും ടോക്യോ ഒളിംപിക്‌സിൽ കളിക്കില്ല. കൊവിഡ് കാരണം അവസാന രണ്ട് യോഗ്യതാ ടൂര്‍ണമെന്‍റുകളും റദ്ദാക്കിയതാണ് സൈനയ്‌ക്കും ശ്രീകാന്തിനും തിരിച്ചടിയായത്.

Saina Nehwal Kidamabi Srikanth to miss Tokyo Olympics 2020

ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്‌ക്ക് കനത്ത തിരിച്ചടിയാണിത്. ഈ മാസം 25ന് തുടങ്ങേണ്ടിയിരുന്ന മലേഷ്യൻ ഓപ്പണിന് പിന്നാലെ ജൂൺ ഒന്നിന് തുടങ്ങേണ്ട സിംഗപ്പൂർ ഓപ്പണും റദ്ദാക്കിയതാണ് ഇന്ത്യൻ താരങ്ങൾക്ക് പ്രഹരമായത്. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സിന് ശേഷം ആദ്യമായാണ് സൈനയ്‌ക്ക് ഒളിംപിക്‌സ് ബെർത്ത് നഷ്‌ടമാവുന്നത്. ലണ്ടൻ ഒളിംപിക്‌സിൽ സൈന വെങ്കലം നേടിയിരുന്നു. 

Saina Nehwal Kidamabi Srikanth to miss Tokyo Olympics 2020

ലോക ചാമ്പ്യൻ പി വി സിന്ധു, ബി സായ്പ്രണീത്, പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‍രാജ് എന്നിവരാണ് ടോക്യോ ഒളിംപിക്‌‌സിന് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങൾ. മലേഷ്യൻ ഓപ്പണും സിംഗപ്പൂർ ഓപ്പണും ഉപേക്ഷിച്ചതിനാൽ താരങ്ങൾക്ക് ഒളിംപിക്‌സിന് യോഗ്യത നേടാൻ മറ്റെന്തെങ്കിലും അവസരം ഒരുക്കുമോയെന്ന് ഇന്ത്യൻ ബാഡ്‌മിന്റൺ അസോസിയേഷൻ ലോക ബാഡ്‌മിന്റൺ ഫെഡറേഷനോട് ചോദിച്ചിട്ടുണ്ട്. 

'റൊണാൾഡോയ്‌ക്കൊപ്പം കളിക്കണം'; നെയ്‌മര്‍ നല്‍കുന്നത് സൂചനയോ? 

ഒളിംപിക്‌സിന് മുൻപ് മറ്റ് മത്സരങ്ങളൊന്നും നടത്താൻ കഴിയില്ലെന്നായിരുന്നു നേരത്തേ ലോക ബാഡ്‌മിന്റൺ ഫെഡറേഷന്റെ പ്രതികരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios