Asianet News MalayalamAsianet News Malayalam

സെറീന വില്യംസും യുഎസ് ഓപ്പണില്ല

യുഎസ് ഓപ്പണില്‍ നിന്നും പിന്‍മാറിയതോടെ 24-ാം ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോര്‍ഡ് നേട്ടത്തിനായി സെറീന ഇനിയും കാത്തിരിക്കണം. a

Serena Williams withdraws from US Open due to injury
Author
New York, First Published Aug 25, 2021, 5:41 PM IST

ന്യൂയോര്‍ക്ക്: അടുത്ത ആഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ നിന്ന് അമേരിക്കയുടെ സെറീന വില്യംസ് പിന്‍മാറി. തുടയിലേറ്റ പരിക്കിനെത്തുടര്‍ന്നാണ് സെറീനയുടെ പിന്‍മാറ്റം. ആറ് തവണ യുഎസ് ഓപ്പണില്‍ കിരീടം നേടിയിട്ടുള്ള 39കാരിയായ സെറീന പരിക്കുമൂലം ഈ വര്‍ഷം വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ തന്നെ പിന്‍മാറിയിരുന്നു.

യുഎസ് ഓപ്പണില്‍ നിന്നും പിന്‍മാറിയതോടെ 24-ാം ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോര്‍ഡ് നേട്ടത്തിനായി സെറീന ഇനിയും കാത്തിരിക്കണം. വിംബിള്‍ഡണിന് മുന്നോടിയായി ഉണ്ടായ പരിക്ക് ഭേദമാവാവാന്‍ ഇനിയും സമയമെടുക്കുമെന്നും ഡോക്ടര്‍മാരുടെ വിദഗ്‌ദോപദേശം പരിഗണിച്ചാണ് യുഎസ് ഓപ്പണില്‍ നിന്ന് പിന്‍മാറുന്നതെന്നും സെറീന പറഞ്ഞു.

പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററും റാഫേല്‍ നദാലും പരിക്കിനെത്തുടര്‍ന്ന് നേരത്തെ യുഎസ് ഓപ്പണില്‍ നിന്ന് പിന്‍മാറിയിരുന്നു. പ്രമുഖതാരങ്ങള്‍ പിന്‍മാറിയതോടെ താരത്തിളക്കമില്ലാതെയാവും ഇത്തവണ യുഎസ് ഓപ്പണ്‍ നടക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios