കണ്ണൂര്‍: സംസ്ഥാന സ്കൂൾ കായിക മേളയില്‍ മികച്ച സ്കൂളിന് കിരീടം നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഒളിംപ്യനും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ മേഴ്‌സി കുട്ടൻ.

കലോത്സവത്തിലെ പോലെ , കായിക മേളയിലും മികച്ച ജില്ലക്ക് മാത്രം കിരീടം നൽകിയാൽ മതിയെന്നും , മേഴ്‌സി കുട്ടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജൂനിയര്‍ മീറ്റ് നടന്നപ്പോള്‍ പലകുട്ടികളും പങ്കെടുക്കാതിരുന്നതിന് കാരണം ഓരോ സ്കൂളിനും വേണ്ടിയുള്ള ചാമ്പ്യന്‍ഷിപ്പിനു വേണ്ടിയുള്ള തയാറെടുപ്പ് കാരണമാണ്. ആ പ്രവണത നിര്‍ത്തലാക്കണമെന്നും മേഴ്സിക്കുട്ടന്‍ പറഞ്ഞു. സ്കൂള്‍ മീറ്റിനേക്കാള്‍ ജൂനിയര്‍ തലത്തിലെ മത്സരത്തില്‍ പങ്കെടുത്താലെ ഏഷ്യന്‍ നിലവാരത്തിലേക്ക് ഉയരനാവാവൂ എന്നും മേഴ്സിക്കുട്ടന്‍ പറഞ്ഞു.